സിംഹക്കൂട്ടിലേക്ക് ചാടി ആത്മഹത്യാ ശ്രമം; രണ്ടു സിംഹങ്ങളെ കൊന്നു
Published : 22nd May 2016 | Posted By: swapna en

സാന്റിയാഗോ: ചിലിയില്‍ സിംഹക്കൂട്ടിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരം. യുവാവിനെ രക്ഷിക്കാന്‍ മൃഗശാല അധികൃതര്‍ രണ്ടു സിംഹങ്ങളെ വെടിവച്ചു കൊന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സന്ദര്‍ശകര്‍ നോക്കി നില്‍ക്കെ 20 കാരനായ യുവാവ് വിവസ്ത്രനായി സിംഹക്കൂട്ടിലേക്ക് ചാടിയത്.

ചാടിയ ഉടന്‍ മൂന്ന് സിംഹങ്ങള്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ മൃഗശാല അധികൃതര്‍ രണ്ടു സിംഹങ്ങളെ വെടിവച്ചു കൊല്ലുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 വര്‍ഷമായി മൃഗശാലയിലുള്ള രണ്ടു സിംഹങ്ങളെയാണ് യുവാവിനെ രക്ഷിക്കാനായി കൊലപ്പെടുത്തിയത്. യുവാവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്.


......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.