ട്രംപ് പ്രസിഡന്റായാല്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നത് 28 ശതമാനം പേര്‍

വാഷിങ്ടണ്‍: യുഎസില്‍ മുസ്‌ലിം, മെക്‌സിക്കോവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായാല്‍ രാജ്യത്ത് 28 ശതമാനം പേരും രാജ്യംവിടാന്‍ ആഗ്രഹിക്കുന്നതായി റിപോര്‍ട്ട്. മേപ്പിള്‍ മാച്ച് എന്ന വെബ്‌സൈറ്റാണ് റിപോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ ഇതിനോടകം തന്നെ 'ട്രംപ് അധികാരത്തിലെത്തിയാല്‍ താങ്കള്‍ക്ക് രാജ്യംവിടണോ? എങ്കില്‍ നിങ്ങളുടെ വീട് വില്‍ക്കാന്‍ ഞങ്ങള്‍ സഹായിക്കാം' എന്നു തുടങ്ങുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടായി ഗൂഗ്ള്‍ അറിയിച്ചു. യുഎസ്-കാനഡ അതിര്‍ത്തിയില്‍ ഭൂമിക്കച്ചവടക്കാരും സജീവമായിട്ടുണ്ട്.
ഏഴു സംസ്ഥാനങ്ങളില്‍ നടന്ന സ്ഥാനാര്‍ഥിത്വ മല്‍സരങ്ങളില്‍ ട്രംപ് വിജയിച്ച മാര്‍ച്ച് 1ന് നിരവധി പേര്‍ തനിക്ക് എങ്ങനെ കാനഡയിലേക്കു പോവാം എന്ന കാര്യം ഗുഗ്ള്‍ വഴി അന്വേഷിച്ചതായും ഗൂഗ്ള്‍ അറിയിച്ചു. ഈയസവരത്തില്‍ യുഎസില്‍ നിന്ന് എങ്ങനെ കാനഡയിലേക്കു പോവാമെന്ന വിവരങ്ങള്‍ നല്‍കുകയാണ് മേപ്പിള്‍ മാച്ച്. വെബ്‌സൈറ്റിനു പിന്നില്‍ 25കാരനായ ജോയ് ഗോള്‍ഡ്മാന്‍ എന്നയാളുടെ ബുദ്ധിയാണ്. 30,000ഓളം പേര്‍ മേപ്പിള്‍ മാച്ചില്‍ രജിസ്റ്റര്‍ ചെയ്തതായി ജോയ് പറഞ്ഞു. ട്രംപ് വിദ്വേഷപരമായ പ്രസ്താവനകള്‍ നടത്തുമ്പോള്‍ അതിനെ ഗുണാത്മകമായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ് തങ്ങളെന്ന് ജോയ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. നവംബറിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
Next Story

RELATED STORIES

Share it