83 പത്രികകള്‍ കൂടി; ആകെ ലഭിച്ച പത്രികകളുടെ എണ്ണം 383

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ഇന്നലെ 83 നാമനിര്‍ദേശ പത്രികകള്‍കൂടി ലഭിച്ചു. ഇതോടെ ഇതുവരെ ലഭിച്ച പത്രികകളുടെ എണ്ണം 383 ആയി. ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്- 23. കാസര്‍കോഡ്, വയനാട്, ഇടുക്കി ജില്ലകളില്‍ ഓരോ പത്രികവീതം ലഭിച്ചു.
ഇന്നലെ ലഭിച്ച പത്രികകളുടെ എണ്ണം ജില്ല തിരിച്ച്. ബ്രാക്കറ്റില്‍ ഇതുവരെ ലഭിച്ച പത്രികകള്‍. കാസര്‍കോഡ്- 01(13), കണ്ണൂര്‍- 12(39), കോഴിക്കോട്- 10(37), വയനാട്- 01(13), മലപ്പുറം- 24(58), പാലക്കാട്- 04(42), തൃശൂര്‍- 06(33), എറണാകുളം- 07(35), ഇടുക്കി- 01(10), കോട്ടയം- 02(18), ആലപ്പുഴ- 03(17), പത്തനംതിട്ട- 02(09), കൊല്ലം- 04(25), തിരുവനന്തപുരം- 06(34). തിരുവനന്തപുരം ജില്ലയില്‍ കോവളത്ത് രണ്ടും ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, കാട്ടാക്കട മണ്ഡലങ്ങളില്‍ ഒന്നുവീതവും പത്രികകളാണ് ഇന്നലെ ലഭിച്ചത്. കോവളം മണ്ഡലത്തില്‍ എസ് ശശി (സ്വത.), അഡ്വ. കെ ജയചന്ദ്രന്‍ (ജനതാദള്‍-എസ് ഡമ്മി) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. ആറ്റിങ്ങലില്‍ എം കെ മനോജ്കുമാര്‍ (എസ്ഡിപിഐ), ചിറയിന്‍കീഴില്‍ ബി മനോജ്കുമാര്‍ (സിപിഐ ഡമ്മി), നെടുമങ്ങാട്ട് എ അബ്ദുല്‍ സലാം (എസ്ഡിപിഐ), കാട്ടാക്കടയില്‍ സുധാകരന്‍നായര്‍ (സിപിഎം ഡമ്മി) എന്നിവരാണ് പത്രിക സമര്‍പ്പിച്ച മറ്റുള്ളവര്‍.
Next Story

RELATED STORIES

Share it