|    Dec 8 Thu, 2016 3:19 pm
FLASH NEWS

82,500 എടിഎമ്മുകള്‍ പുനക്രമീകരിച്ചു

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകള്‍ നിറയ്ക്കാവുന്ന വിധത്തില്‍ 82,500 എടിഎമ്മുകള്‍ പുനക്രമീകരിച്ചു. രാജ്യത്തെ മൊത്തം എടിഎമ്മുകളുടെ 40 ശതമാനം വരുമിത്. 2.2 ലക്ഷം എടിഎമ്മുകളാണ് രാജ്യത്തുള്ളത്. എടിഎമ്മുകള്‍ പുനക്രമീകരിക്കുന്ന പ്രവര്‍ത്തനത്തിന് വേഗം കൂട്ടാന്‍ സര്‍ക്കാര്‍ പ്രത്യേക ദൗത്യസേന രൂപീകരിച്ചിരുന്നു. ഈ സംഘത്തിന്റെ നിര്‍ദേശാനുസരണമാണ് ഇവ സജ്ജമാക്കിയതെന്ന് കാഷ് ലോജിസ്റ്റിക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷന്‍ ഋതുരാജ് സിന്‍ഹ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day