Flash News

82 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ബോക്കോ ഹറാം മോചിപ്പിച്ചു

82 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ബോക്കോ ഹറാം മോചിപ്പിച്ചു
X


അബൂജ: നൈജീരിയയില്‍ ബോക്കോ ഹറാം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോയ 200ലധികം സ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍ 82 പേരെ മോചിപ്പിച്ചു. തടവിലാക്കപ്പെട്ട ബോക്കോ ഹറാം പ്രവര്‍ത്തകരെ കൈമാറിയതിനു പകരമായാണ് ഇത്രയും പേരെ മോചിപ്പിച്ചത്. അതേസമയം എത്ര ബോക്കോ ഹരാം പ്രവര്‍ത്തകരെ മോചിപ്പിച്ചുവെന്ന വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ആറുമാസം മുമ്പ് 21 പെണ്‍കുട്ടികളെ ബോക്കോ ഹറാം വിട്ടയച്ചിരുന്നു.
2014 ഏപ്രില്‍ മാസത്തിലാണ് നൈജീരിയയിലെ ചിബോക്കിലുള്ള സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും 276 ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ  ബോക്കോ ഹറാം ബന്ദികളാക്കുന്നത്. സംഭവ ദിവസം തന്നെ 57 കുട്ടികള്‍ രക്ഷപെട്ടിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡും റെഡ്‌ക്രോസും സംയുക്തമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് 82 പേരെ വിട്ടയച്ചിരിക്കുന്നത്. ബാക്കി കുട്ടികളേയും മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.


[related]
Next Story

RELATED STORIES

Share it