81 വര്‍ഷത്തെ ദാമ്പത്യം: ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് ന്യൂസിലന്‍ഡില്‍ ആദരം

വെല്ലിങ്ടണ്‍: ഏറ്റവും കൂടുതല്‍ കാലം ഒരുമിച്ചു ജീവിച്ച ദമ്പതികള്‍ക്കുള്ള പുരസ്‌കാരം ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക്.
ന്യൂസിലന്‍ഡിലെ ഓക്ക്‌ലാന്‍ഡില്‍ താമസിക്കുന്ന ജെറാം റാവ്ജിയും ഗംഗാ റാവ്ജിയുമാണ് ഈ ബഹുമതിക്ക് അര്‍ഹരായത്. ഇപ്പോള്‍ 99 വയസ്സുള്ള ഇരുവര്‍ക്കും 81 വര്‍ഷക്കാലം നീണ്ട വിജയകരമായ ദാമ്പത്യബന്ധത്തിന്റെ കഥയാണ് പറയാനുള്ളത്. വരുന്ന മെയ്മാസത്തില്‍ ജെറാമിനും ജൂണ്‍ മാസത്തില്‍ ഗംഗയ്ക്കും നൂറു വയസ്സു തികയും. അഞ്ചു കുട്ടികളും 15 പേരക്കുട്ടികളും അതില്‍ 25 കൊച്ചുമക്കളുമായി ജീവിക്കുകയാണ് ഇവരിപ്പോള്‍. ആറാം വയസ്സിലാണ് വീട്ടുകാര്‍ ഇവരുടെ വിവാഹം തീരുമാനിക്കുന്നത്. 19ാം വയസ്സില്‍ വിവാഹം നടത്തുകയും ചെയ്തു.
മഹാത്മാ ഗാന്ധിയുടെ കൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും ബ്രിട്ടിഷ് കോളനിവാഴ്ചയ്ക്കുമെതിരേ പട പൊരുതിയ ചരിത്രവുമുണ്ട് ഈ ദമ്പതികള്‍ക്ക്. സ്വാതന്ത്ര്യസമരകാലത്ത് ഭര്‍ത്താവ് 10 മാസം തടവുശിക്ഷ അനുഭവിച്ചതായും ഗംഗ പറയുന്നു. തങ്ങള്‍ക്ക് ലഭിച്ചത് സന്തോഷം നിറഞ്ഞൊരു ദാമ്പത്യജീവിതമാണെന്ന് ഇരുവരും പ്രതികരിച്ചു.
Next Story

RELATED STORIES

Share it