|    Mar 26 Sun, 2017 11:02 am
FLASH NEWS

800 മീറ്ററില്‍ അബിദയും സുഗന്തും ജേതാക്കളായി

Published : 9th December 2015 | Posted By: SMR

കോഴിക്കോട്: സീനിയര്‍ വിഭാഗം 800 മീറ്റര്‍ ഓട്ടത്തില്‍ അബിദ മേരി മാന്യലും സുഗന്ത് കുമാറും ജേതാക്കളായി. കടുത്ത മല്‍സരം നടന്ന 800 മീറ്റര്‍ ഓട്ടമല്‍സരത്തില്‍ പൊരുതിയാണ് ഇരുവരും സ്വര്‍ണം കരസ്ഥമാക്കിയത്. പൂവംപായി എഎംഎച്ച്എസ്എസില്‍ നിന്നുള്ള അബിദ പിടി ഉഷയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. 1500 മീറ്ററിലും അബിദക്ക് തന്നെയാണ് സ്വര്‍ണ്ണം. കഴിഞ്ഞ തവണ ഈ ഇനത്തില്‍ മൂന്നാംസ്ഥാനമായിരുന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് താരം അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്.
പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസില്‍ നിന്നുള്ള സുഗന്തിന്റെ വിജയത്തിനുമുണ്ട് പ്രത്യേകതകളേറെ, കഴിഞ്ഞ വര്‍ഷം ഇതേ ഇനത്തില്‍ രണ്ടാംസ്ഥാനമായിരുന്നു സുഗന്ത്, പലരും ചരിത്രങ്ങള്‍ രചിച്ച കോഴിക്കോടിന്റെ മണ്ണില്‍ ബൂട്ടണിയുമ്പോള്‍ നേരിയ വിജയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും സുഗന്ത് തേജസിനോട് പറഞ്ഞു. എന്റെ വിദ്യാലയത്തിന് പിന്നില്‍ അഹോരാത്രം പ്രയത്‌നിച്ച തന്റെ പരിശീലകന്‍ സിജി സാറിന് ഈ അവസരത്തില്‍ പ്രത്യേക നന്ദിപറയുന്നു, പാലക്കാട് മച്ചിരിചെമ്പന്തര വീട്ടിലെ വിജയ് സുബദ്ര ദമ്പതികളുടെ മകനാണ് സുഗന്ത് കുമാര്‍.

(Visited 56 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക