|    Dec 8 Thu, 2016 3:41 am
FLASH NEWS

80 ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങളുമായി ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

Published : 24th October 2016 | Posted By: SMR

കൊല്ലം: 80 ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങളുമായി ഇതര സംസ്ഥാനക്കാരായ ഏഴ് പേര്‍ പിടിയിലായി.
എക്‌സൈസും എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ റെയ്ഡില്‍ കൊല്ലം മൂന്നാംകുറ്റി അറുനൂറ്റിമംഗലം ആറാട്ടുകുളത്തിന് സമീപത്തുനിന്നാണ് 50,000 പായ്ക്കറ്റോളം വരുന്ന പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ബിഹാര്‍ സ്വദേശികളായ ഏഴുപേര്‍ അറസ്റ്റിലായി. കൊല്ലം മൂന്നാം കുറ്റിയില്‍ അറുന്നൂറ്റിമംഗലം ഷെമീര്‍ മന്‍സിലില്‍ അക്രമുദ്ദീന്റെ വീടിന്റെ പിറകില്‍ ഭൂഗര്‍ഭ അറയിലാണ് ലക്ഷക്കണക്കിന് രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതിന് വിപണിയില്‍ 80 ലക്ഷം രൂപ വിലവരും. മാസങ്ങള്‍ക്കുമുമ്പും ഇയാളുടെ വീട്ടില്‍നിന്നു വന്‍ പാന്‍മസാല ശേഖരം പിടികൂടിയിരുന്നു. കൊല്ലം ജില്ലയിലെ പ്രധാന പാന്‍മസാല വിതരണക്കാരനായ അക്രമുദ്ദീന്‍ പ്രത്യേക ഏജന്റുമാരെ വച്ച് ദിവസവും  ഉല്‍പന്നങ്ങള്‍ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നാണ് എത്തിക്കുന്നത്. റെയ്ഡില്‍ എക്‌സൈസ് സിഐ വി രാജേഷിനൊപ്പം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജെ പി ആന്‍ഡ്രൂസ്, വിജയന്‍, എഎസ്‌ഐമാരായ ബാലചന്ദ്രകുമാര്‍, ഫ്രാന്‍സിസ് ബോസ്‌കോ, പ്രിവന്റീവ് ഓഫിസര്‍ നിഷാദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുരേഷ് ബാബു, ബിജുമോന്‍, സതീഷ് ചന്ദ്രന്‍, രാജു, രഞ്ജിത്, ദിലീപ് എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day