|    Sep 23 Sat, 2017 2:22 am
FLASH NEWS
Home   >  Todays Paper  >  page 11  >  

80 ശതമാനം ടിക്കറ്റുകളും വിറ്റുതീര്‍ന്നു

Published : 1st August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഒളിംപിക്‌സിനുള്ള 80 ശതമാനത്തിലധികം ടിക്കറ്റുകളും ഇതിനകം വിറ്റുകഴിഞ്ഞതായി സംഘാടകര്‍ അവകാശപ്പെട്ടു. ഏകദേശം 320 മില്യണ്‍ യൂറോയാണ് ആരാധകര്‍ ടിക്കറ്റിനായി ഇതുവരെ ചെലവഴിച്ചത്.
ഇനി ഏകദേശം 6.1 മില്യണ്‍ ടിക്കറ്റുകള്‍ കൂടിയാണ് ശേഷിക്കുന്നത്. ഈ മാസം അഞ്ചിന് ഒളിംപിക്‌സ് ആരംഭിച്ചുകഴിഞ്ഞാല്‍ ടി ക്കറ്റ് വില്‍പ്പനയില്‍ 16 ശതമാനം വരെ വര്‍ധനയുണ്ടാവുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.
അതേസമയം, ഒളിംപിക്‌സ് വില്ലേജുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശരിയല്ലെന്ന് ഗെയിംസ് പ്രസിഡന്റ് കാര്‍ലോസ് നുസ്മാന്‍ വ്യക്തമാക്കി. ”എല്ലാ ഗെയിംസുകള്‍ക്കും പ്രശ്‌നങ്ങളുണ്ടാവാറു ണ്ട്. വരുംദിവസങ്ങളില്‍ എല്ലാ കുഴപ്പങ്ങളും പരിഹരിക്കാനാവുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക