|    May 29 Mon, 2017 5:16 pm
FLASH NEWS

80 കഴിഞ്ഞെങ്കിലും കുഞ്ഞുണ്ണിയുടെ വാഴക്കൃഷിക്ക് പ്രായം തടസ്സമല്ല

Published : 1st October 2016 | Posted By: Abbasali tf

ആനക്കര: കുഞ്ഞുണ്ണിക്ക് ചെറുപ്പം മുതല്‍ കൃഷിയോടുള്ള അടങ്ങാത്ത താല്‍പര്യം 80 വയസ്സായിട്ടും കുറഞ്ഞിട്ടില്ല. പട്ടിത്തറ കൃഷിഭവന്‍ പരിധിയിലെ നേന്ത്രവാഴ കര്‍ഷകനാണിയാള്‍ ഇപ്പോഴും 2000 വാഴയുണ്ട്. ഗുരുവായൂര്‍ വാടാനപ്പള്ളി ഭാഗത്തെ നേന്ത്രവാഴ വിപണിയിലേക്കാണ് പ്രധാനമായും കുഞ്ഞുണ്ണി ചെട്ട്യാരുടെ നേന്ത്രവാഴ പോകുന്നത്. പട്ടിത്തറ കൃഷിഭവന്‍ കര്‍ഷക ദിനത്തോടനുബന്ധിച്ച് കൃഷി അസിസ്റ്റന്റ് ഗിരീഷ് അയിലക്കാട് തയ്യറാക്കിയ പട്ടിത്തറയിലെ നാട്ടു പച്ചപ്പുകള്‍ എന്ന ഡോക്യുമെന്ററിയില്‍ കുഞ്ഞുണ്ണി ചെട്ട്യാരുടെ വിജയകൃഷി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി ഉല്‍പാദിപ്പിക്കുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ ആരുടേയും സഹായമില്ലാതെ വി ല്‍പന നടത്തുന്ന ആലൂരിലെ കുഞ്ഞുണ്ണി ചെട്ട്യാര്‍ കര്‍ഷകര്‍ക്കെല്ലാം മാതൃകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day