kannur local

80 ശതമാനം ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കും

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ അഭാവം ഉണ്ടാകില്ലെന്നും എന്നാല്‍ അമിതമായി പോലിസിനെ നിയോഗിക്കില്ലെന്നും ജില്ലാ കലക്ടര്‍ പി ബാലകിരണ്‍. തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ആലോചിക്കാന്‍ ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ നിന്നുളള പോലിസ് സേനയുണ്ടാകും. പ്രശ്‌നബാധിത ബൂത്തുകളില്‍ തല്‍സമയ വെബ്കാസ്റ്റിങ്ങ് നടത്തും. 80ശതമാനം ബൂത്തുകളിലും കേന്ദ്രസേനയും സൂക്ഷ്മ നിരീക്ഷകനുമുണ്ടാകും. ലോക്കല്‍ പോലിസിന്റെ സാന്നിധ്യവുമുണ്ടാകും. പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ മുന്‍കൂട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അവ പരിഗണിക്കും.
വോട്ടര്‍പട്ടികയില്‍ പേര് കൂട്ടിച്ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഏപ്രില്‍ 19വരെ ഇതിനുസമയമുണ്ട്. ചെലവ് നിരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സബ്കലക്ടര്‍ നവജോത്‌ഖോസ, അസി.കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം എച്ച് ദിനേശ്, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി സജീവ്, ഡെപ്യൂട്ടി കലക്ടര്‍ ഡോ.പി കെ ജയശ്രീ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ പി സഹദേവന്‍, എന്‍ ചന്ദ്രന്‍(സിപിഎം), കെ സി മുഹമ്മദ് ഫൈസല്‍(ഐഎന്‍സി), വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുള്‍കരീം ചേലേരി(ലീഗ്), സി പി സന്തോഷ്(സിപിഐ), ജോണ്‍സണ്‍ പി തോമസ്(ആര്‍എസ്പി) സംബന്ധിച്ചു.
Next Story

RELATED STORIES

Share it