palakkad local

80 ലക്ഷം വിലവരുന്ന ഹഷീഷ് ഓയിലും കഞ്ചാവും പിടികൂടി

കൊല്ലങ്കോട്: എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഗോവിന്ദാപുരം അതിര്‍ത്തിയില്‍ കൊല്ലങ്കോട് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 800 ഗ്രാം ഹാഷീഷ് ഓയിലും 1.250 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. തൃശ്ശൂര്‍ വെങ്ങിണ്ണിയൂര്‍ പാറളം അക്കര ഹൗസില്‍ മിഥുനാ (25)ണ് സ്വകാര്യ ബസ്സില്‍ പൊള്ളാച്ചിയില്‍ നിന്നും തൃശ്ശൂരിലേക്ക് വരുന്നതിനിടെ പരിശോധനയില്‍ പിടിയിലായത്.
7 ഗ്രാം അടങ്ങുന്ന ബൗളുകളിലായി 118 എണ്ണവും വിവിധ പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിയ നിലയിലുമായിരുന്നു ഓയില്‍. ഒന്നേകാല്‍ കിലോ കഞ്ചാവ് ട്രാവലര്‍ ബാഗില്‍ നിന്നുമാണ് കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് പരിശോധന നടത്തിയത്.
കൊല്ലങ്കോട് വഴി മൂന്നാം തവണയാണ് ഹാഷിഷ് ഓയില്‍ കടത്തുന്നതിനിടെ എക്‌സൈസ് പിടിയിലായത്. മണാലി, കുളു എന്നി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും ഹാഷിഷ് ഓയില്‍ തമിഴ്‌നാട് കൊടൈക്കനാലിലെ കോട്ടേജുകളില്‍ എത്തിച്ചാല്‍ 50000 രൂപ പ്രതിഫലം കിട്ടുമെന്ന് മിഥുന്‍ എക്‌സൈസിന് മൊഴി നല്‍കി. ഹിമാചലില്‍ നിന്നും 2 കിലോ ഹാഷിഷ് ഓയില്‍ കൊടൈക്കനാലില്‍ എത്തിച്ചതായും അവിടെ നിന്നുമാണ് ചെറിയ ബൗളുകളാക്കി പ്ലാസ്റ്റിക് കവറില്‍ തൃശ്ശൂരിലേക്ക് കടത്താല്‍ ശ്രമിച്ചതെന്നും മിഥിന്‍ മൊഴിനല്‍കിയിട്ടുണ്ട്. മധുരയില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും പറയുന്നു. തൃശ്ശൂരില്‍ എത്തുന്ന സമയത്ത് ആര്‍ക്കാണ് കൈമാറേണ്ടതെന്ന് ഫോണില്‍ വിളി വരുമെന്നും മിഥുന്‍ എക്‌സൈസിനോട് പറഞ്ഞു. 2016 ഫിബ്രുവരി 12ന് 6.500 കിലോ ഹാഷിഷ് ഓയില്‍ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം സജീവ് കുമാര്‍, അസി.ഇന്‍സ്‌പെക്ടര്‍ കാര്‍ത്തിക പ്രസാദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it