Flash News

80 രൂപ കടന്നു: പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡില്‍

80 രൂപ കടന്നു: പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡില്‍
X


തിരുവനന്തപുരം : കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തി. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയാണ്. 73.06 പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില. ഇന്ന് കൂടിയത് 24 പൈസ. അഞ്ച് ദിവസം കൊണ്ട് ഒരു രൂപ അഞ്ച് പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. അതായത് ദിവസേന ഏകദേശം 20 പൈസയുടെ വര്‍ധനവ്. 79.69 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ പെട്രോളിന്റെ വില. കൊച്ചിയില്‍ 78.72 രൂപയായി. ഡീസല്‍ വില കൊച്ചിയില്‍ 71.85 രൂപയും. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയോളം ദിവസേനയുള്ള വിലനിര്‍ണയം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ നിര്‍ത്തിവച്ചിരുന്നു. വിലനിര്‍ണയം നിര്‍ത്തിവെക്കുമ്പോള്‍ കൊച്ചിയില്‍ പെട്രോള്‍വില 77.39 രൂപയായിരുന്നു. ഇതാണ് ഇപ്പോള്‍ 1.02 രൂപ കൂടി 78.41 രൂപയായിരിക്കുന്നത്. ഈ സമയത്ത് ഡീസല്‍ വില 70.38 രൂപയായിരുന്നു. ഇത് 1.23 രൂപ കൂടി 71.61 ആയി.
ഈ കാലയളവില്‍ ക്രൂഡ് ഓയില്‍ വില ഒന്നര ഡോളറോളം കൂടിയിരുന്നു. അന്താരാഷ്ട വിപണിയില്‍ വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ വില ബാരലിന് 79.53 ഡോളറാണ്. കഴിഞ്ഞവര്‍ഷം മേയ് 19ന് 50.90 ഡോളറായിരുന്നു. ഇന്ധനവിലയിലെ തീരുവകള്‍ കുറയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍.

Next Story

RELATED STORIES

Share it