80 ബ്രദര്‍ഹുഡ് അനുകൂല പുസ്തകങ്ങള്‍ക്ക് സൗദിയില്‍ വിലക്ക്

റിയാദ്: സയ്യിദ് ഖുതുബ്, മുഹമ്മദ് ഖുതുബ്, യൂസുഫുല്‍ ഖറദാവി, ഹസനുല്‍ ബന്ന തുടങ്ങിമുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളടക്കമുള്ളവരുടെ 80 പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് പിന്‍വലിക്കാനും അവ പഠിപ്പിക്കുന്നത് തടയാനും സൗദി വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.
പുസ്തകങ്ങള്‍ പിന്‍വലിക്കുന്ന നടപടി രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം നല്‍കുന്നതല്ലാത്ത പുസ്തകങ്ങളൊന്നും സ്‌കൂളുകള്‍ സ്വീകരിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
ജമാഅത്തെ ഇസ്‌ലാമി സ്ഥാപക നേതാക്കളിലൊരാളായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ മൂന്ന് പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്. പ്രസ്തുത പുസ്തകങ്ങള്‍ മാധ്യമനിലപാടിന് വിരുദ്ധമോ തീവ്രവികാരങ്ങളുണ്ടാക്കുന്നതോ പ്രത്യേക കക്ഷിയുടെ പ്രസിദ്ധീകരണങ്ങളോ ആയതിനാലാണ് വിലക്കെന്നു ഭരണകൂടം അവകാശപ്പെട്ടു. ഈജിപ്തില്‍ അബ്ദുന്നാസറിന്റെ ഭരണകാലത്ത് നിരവധി ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ സൗദിയില്‍ ജോലിയാവശ്യാര്‍ഥം എത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it