Flash News

80ന്റെ നിറവില്‍ വയലാര്‍ രവി ; ആശംസകളുമായി നേതാക്കള്‍



കൊച്ചി: 80ാം പിറന്നാള്‍ ആഘോഷിക്കുന്ന വയലാര്‍ രവിയെ തേടി ദില്ലിയില്‍ നിന്ന് ആശംസകളുമായി എ കെ ആന്റണിയുടെ ഫോണ്‍ കോളെത്തി.  ഫോണ്‍ സംഭാഷണത്തിനിടെ കെഎസ്‌യുവിന്റെ രൂപീകരണം മുതല്‍  കേരളത്തിലെ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ വരെ ഇരുവരും ചര്‍ച്ച ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മേയര്‍ സൗമിനി ജെയിന്‍, നേതാക്കളായ ടോണി ചമ്മിണി, ബെന്നി ബെഹ്‌നാന്‍, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ്  എന്നിവര്‍ വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നു. 80ാം പിറന്നാള്‍ ആഘോഷിക്കുന്നതില്‍ സന്തോഷമുണ്ടെങ്കിലും തന്റെ പ്രായം ജനം അറിഞ്ഞതിലുള്ള നിരാശയും വയലാര്‍ രവി  ഉമ്മന്‍ചാണ്ടിയുമായി പങ്കുവച്ചു.
Next Story

RELATED STORIES

Share it