|    Apr 30 Sun, 2017 12:51 am
FLASH NEWS

8 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍

Published : 1st November 2016 | Posted By: SMR

വടകര: വില്യാപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വിതരണത്തിനായി എത്തിക്കുകയായിരുന്ന എട്ട് ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ് അറസ്റ്റില്‍. മലപ്പുറം ചേളാരി പറമ്പില്‍ പീടിക സ്വദേശി കല്ലിങല്‍ ഷമീറലി(25)നെയാണ് വടകര ഡിവൈഎസ്പി കെ സുദര്‍ശനന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ വടകര അടക്കാതെരു വില്യാപ്പള്ളി റോഡ് ജങ്ഷനില്‍ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്ലാസ്റ്റികം കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. വില്യാപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും പണം വിതരണം ചെയ്യേണ്ടവരുടെ ലിസ്റ്റും ഇയാളുടെ മൊബൈല്‍ ഫോണും പോലിസ് പിടിച്ചെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം പണം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day