Flash News

8 വയസുകാരിയോട് ആ ക്രൂരത ചെയ്തത് മുസ്ലിം ബക്കര്‍വാല വിഭാഗത്തെ പേടിപ്പിച്ച് ഓടിക്കാന്‍

8 വയസുകാരിയോട് ആ ക്രൂരത ചെയ്തത് മുസ്ലിം ബക്കര്‍വാല വിഭാഗത്തെ പേടിപ്പിച്ച് ഓടിക്കാന്‍
X
ജമ്മു: കത്തുവയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത് രസാന ഗ്രാമത്തില്‍ നിന്നു മുസ്ലിം ബക്കര്‍വാല വിഭാഗത്തെ പേടിപ്പിച്ച് ഓടിക്കാനെന്ന് കുറ്റപത്രം. ക്ഷേത്രം നടത്തിപ്പുകാരനായ സാഞ്ജി റാമിന്റെ പദ്ധതിയായിരുന്നു ഇത്. ബ്രാഹ്മണര്‍ തിങ്ങി താമസിക്കുന്ന സ്ഥലമാണ് രിസാല. കുട്ടിയെ തട്ടിക്കൊണ്ട് പോവലും ബലാത്സംഗവും ആസൂത്രണം ചെയ്ത സാഞ്ജി റാം പ്രായപൂര്‍ത്തിയാവാത്ത തന്റെ മരുമകനെയും മകനെയും പദ്ധതി നടപ്പാക്കാന്‍ കൂടെ കൂട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കൂട്ടം ചേര്‍ന്ന് ദിവസങ്ങളോളമാണ് ആ പിഞ്ചുകുഞ്ഞിനെ ബലാത്സംഗത്തിനിരയാക്കിയത്. മരണം ഉറപ്പായപ്പോള്‍ ഒരിക്കല്‍ കൂടി പീഡിപ്പിച്ച ശേഷം തലയില്‍ കല്ലുകൊണ്ട് രണ്ട് വട്ടം ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ജനുവരി പത്തിനാണ് എട്ട് വയസ്സുകാരിയെ കാണാതാവുന്നത്.  ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തിന് സമീപം  ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു.



കുറ്റപത്രത്തില്‍ പറയുന്നത്: ജനുവരി പത്തിന്് സാഞ്ജിറാമിന്റെ മരുമകന്‍ കുട്ടിയെ കാട്ടിനുള്ളിലേക്ക് എത്തിച്ച് മയക്ക് മരുന്ന് നല്‍കി.പിന്നെ താന്‍ നടത്തുന്ന ക്ഷേത്രത്തിനുള്ളിലെത്തിച്ച് കുട്ടിയെ അടച്ചിട്ടു. രക്ഷിതാക്കള്‍ കുട്ടിയെ അന്വേഷിച്ചെത്തുകയും കണ്ടില്ലെന്ന് പറഞ്ഞ് സാഞ്ജിറാം ഇവരെ മടക്കി അയക്കുകയും ചെയ്തു. ഇതോടെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കി.
സാഞ്ജിറാമിന്റെ മരുമകനാണ് ആദ്യം കുട്ടിയെ ബലാത്സംഗം ചെയ്തത്. മീററ്റിലുണ്ടായിരുന്ന മകന്‍ വിശാല്‍ ജംഗോത്രയെ നാട്ടിലെത്തണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി. സംഭവം അറിഞ്ഞ പോലിസ് ഉദ്യോഗസ്ഥരെ പണം കൊടുത്ത് ഒതുക്കുകയായിരുന്നു.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലിസ് ആദ്യം അറസ്റ്റ് ചെയ്തതും സാഞ്ജിറാമിന്റെ മരുമകനെയായിരുന്നു. സന്‍ജിറാം, പോലിസ് ഉദ്യോഗസ്ഥരായ ദീപക് ഖജിയ, സുരേന്ദ്ര വര്‍മ, സുഹൃത്ത് പ്രവീഷ് കുമാര്‍, സന്‍ജിറാമിന്റെ പ്രായപൂര്‍ത്തിയാവാത്ത ബന്ധു, വിശാല്‍ ജന്‍ഗോത്ര എന്ന ഷമ്മ എന്നിവരാണ് പ്രതികള്‍. രാമില്‍ നിന്ന് നാല് ലക്ഷം രൂപ വാങ്ങി തെളിവ് നശിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരായ തിലക്‌രാജ്, ആനന്ദ് ദന്ത എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. ഇവര്‍ എല്ലാവരും അറസ്റ്റിലാണ്. പ്രതികളെ രക്ഷിക്കാന്‍ സ്ഥലത്തെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍  ശ്രമം നടന്നെങ്കിലും ബക്കര്‍വാല വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
Next Story

RELATED STORIES

Share it