പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു
BY sdq Kappan10 May 2016 9:48 AM GMT
X
sdq Kappan10 May 2016 9:48 AM GMT
തിരുവനന്തപുരം: പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
[related] പ്ലസ്ടുവിന് 80.94ശതമാനമാണ് വിജയം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 87.72ആണ് വിജയ ശതമാനം.
വിജയ ശതമാനം കൂടുതല്‍ കണ്ണൂര്‍ ജില്ലയിലും(84.86%) കുറവ് പത്തനംതിട്ട ജില്ലയിലുമാണ് (72.4). സംസ്ഥാനത്തെ 72 സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. 9870 കുട്ടികള്‍ക്ക് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചു. 125 വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി. സേ പരീക്ഷ ജൂണ്‍ രണ്ടു മുതല്‍ എട്ടു വരെ നടക്കും.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ചീഫ് സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്.
4.67 ലക്ഷം കുട്ടികളാണ് പ്ലസ്ടു പരീക്ഷയെഴുതിയത്. 66 കേന്ദ്രങ്ങളിലായിരുന്നു മൂല്യനിര്‍ണയം. പ്ലസ്‌വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായെങ്കിലും ഫലം പിന്നീടാവും പ്രസിദ്ധീകരിക്കുക. പരീക്ഷാഫലം നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്ലിക്കേഷനില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. ഈ ആപ്പിലൂടെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന നിമിഷം മുതല്‍ ഫലം ലഭ്യമാവും. ആന്‍ഡ്രോയിഡ് വേര്‍ഷനിലുളള എല്ലാ സ്മാര്‍ട്ട് ഫോണിലും പ്ലേസ്‌റ്റോറില്‍നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ കൂടാതെ തന്നെ വിഎച്ച്എസ്ഇ പരീക്ഷയെഴുതിയ മുഴുവന്‍ പേര്‍ക്കും എസ്എംഎസ് മുഖേന വിശദമായ പരീക്ഷാഫലം തല്‍സമയം അറിയിക്കുന്നുവെന്നതാണ് ഇത്തവണത്തെ സവിശേഷത. http://keralaresults.nic.in/,dhsekerala.gov.in , results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലും ഫലമറിയാം.
Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMT