kasaragod local

78,482 പേര്‍ക്കുള്ള സാമൂഹികപെന്‍ഷന്‍ കുടിശ്ശിക ആറിന് വിതരണം ചെയ്യും

കാസര്‍കോട്: വിവിധക്ഷേമ പെന്‍ഷനുകള്‍ പോസ്റ്റോഫിസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് മുഖാന്തിരം ലഭിക്കാത്ത, ജില്ലയിലെ 78,482 ഗുണഭോക്താക്കള്‍ക്ക് ചെക്കുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.
2015 സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കുടിശിക ഉള്‍പ്പടെ 23 കോടിയോളം രൂപയുടെ ചെക്കാണ് വിതരണം ചെയ്യുന്നത്.ആറിന് വൈകീട്ട് നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ പി മോഹനന്‍ നിര്‍വഹിക്കും. ജില്ലയിലെ 38 പഞ്ചായത്ത് പ്രസിഡന്റുമാരും മൂന്ന് നഗരസഭാ അധ്യക്ഷന്മാരും സെക്രട്ടറിമാരും ഗുണഭോക്താക്കള്‍ക്കുള്ള ചെക്കുകള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങും. തദ്ദേശ സ്ഥാപന തലത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗുണഭോക്താക്കള്‍ക്ക് ചെക്ക് കൈമാറും. ശയ്യാവലംബികളായ ഗുണഭോക്താക്കള്‍ക്ക് ചെക്ക് വീട്ടില്‍ എത്തിക്കും.
പ്രവാസി വകുപ്പിന്റെ ധനസഹായം 62 ഗുണഭോക്താക്കള്‍ക്ക് ചടങ്ങില്‍ പി കരുണാകരന്‍ എംപി വിതരണം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും.
എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, കെ കുഞ്ഞിരാമന്‍, ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹിം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം സംസാരിക്കും.
ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ മുഖ്യ പ്രഭാഷണം നടത്തും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്.
ക്ഷേമ പെന്‍ഷന്‍ വിതരണപരിപാടിയില്‍ നോര്‍ക്കറൂട്ട്‌സ് മുഖേന നടപ്പിലാക്കിവരുന്ന സര്‍ക്കാരിന്റെ പ്രവാസികള്‍ക്ക് വേണ്ടിയുള്ള സാന്ത്വന ധനസഹായ പദ്ധതി പ്രകാരം ജില്ലയില്‍ 62 പേര്‍ക്ക് 34,25,000 രൂപയുടെ ധനസഹായം ചടങ്ങില്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it