|    Jun 25 Mon, 2018 9:40 pm
FLASH NEWS
Home   >  Pravasi   >  

7,800 തൊഴിലാളികളുടെ പ്രശ്‌നത്തിനു പരിഹാരം

Published : 28th January 2017 | Posted By: fsq

 

റിയാദ്: മാസങ്ങളായി ശമ്പളം ലഭിക്കാതെയും നാട്ടില്‍ പോവാന്‍ കഴിയാതെയും പ്രയാസത്തിലായിരുന്ന റിയാദിലെ പ്രമുഖ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്‌നത്തിനു പരി—ഹാരമായി. റിയാദ് ഗവര്‍ണറേറ്റ്, തൊഴില്‍ കാര്യാലയം എന്നിവയുടെ ഇടപടെലാണ് പരിഹാരത്തിനു വഴിയൊരുക്കിയത്. ശമ്പള കുടിശികയും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ തൊഴില്‍ കാര്യാലയത്തെ സമീപിക്കുകയായിരുന്നു. പരാതി സ്വീകരിച്ച തൊഴില്‍ കാര്യാലയം സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. തൊഴില്‍ കാര്യാലയം ശമ്പള കുടിശികയുടെയും ആനുകൂല്യങ്ങളുടെയും കണക്കുകള്‍ ശേഖരിക്കുകയും നാട്ടില്‍ പോവുന്നവര്‍ക്കും മറ്റു കമ്പനികളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടത്തേണ്ടവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കാനും കമ്പനിക്ക് നിര്‍ദേശം നല്‍കിയതായി റിയാദ് തൊഴില്‍ കാര്യാലയ മേധാവി എന്‍ജിനീയര്‍ താരീഖ് അല്‍ സഹ്‌റാനി അറിയിച്ചു. തൊഴിലാളികള്‍ക്ക് കിട്ടാനുള്ള സംഖ്യ ലഭ്യമാക്കുന്നതിന് അഭിഭാഷകനെ ചുമതലപ്പെടുത്തി. പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികള്‍ക്കു നാട്ടില്‍ പോവുന്നതിനോ മറ്റു കമ്പനികളിലേക്ക് ജോലിമാറുന്നതിനോ നടപടി സ്വീകരിക്കാന്‍ സൗദി ഭരണാധികാരി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss