Alappuzha local

78, 536 അനധികൃത ഫഌക്‌സുകളും പോസ്റ്ററുകളും നശിപ്പിച്ചു

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച 78, 536 പോസ്റ്ററുകള്‍, ബാനര്‍, ഫഌക്‌സ് തുടങ്ങിയവ നശിപ്പിച്ചു. ഇതില്‍ 58,728 പോസ്റ്ററുകള്‍, 5,921 ബാനറുകള്‍, 13,284 ഫഌക്‌സ് ബോര്‍ഡുകള്‍, കൊടികള്‍, 603 ചുമരെഴുത്തുകള്‍ എന്നിവയാണ് നശിപ്പിച്ചത്.
മാവേലിക്കര നിയോജകമണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് മെയ് 12 ന് രാവിലെ എട്ടിന് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്എസ്എസില്‍ നടക്കും. സ്ഥാനാര്‍ഥികളും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും പങ്കെടുക്കണമെന്ന് വരണാധികാരി ഷിനോ പി എസ് അറിയിച്ചു.
ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലും 13ന് വൈകിട്ട് നാലിന് 'വോട്ടോട്ടം' സംഘടിപ്പിക്കുന്നു. എല്ലാ മണ്ഡലങ്ങളിലും ഒരേ സമയത്ത് നടക്കുന്ന കൂട്ടയോട്ടത്തില്‍ സമൂഹത്തിന്റെ എല്ലാമേഖലയിലുമുള്ള വോട്ടര്‍മാര്‍ പങ്കെടുക്കും.
അരൂരില്‍ തുറവൂര്‍ ജങ്ഷന്‍ മുതല്‍ എന്‍സിസി ജങ്ഷന്‍ വരെയും ചേര്‍ത്തലയില്‍ കണിച്ചുകുളങ്ങര ജങ്ഷന്‍ മുതല്‍ ബ്ലോക്ക് ഓഫിസ് വരെയും ആലപ്പുഴയില്‍ ബ്ലോക്ക് ജങ്ഷന്‍ മുതല്‍ കലവൂര്‍ വരെയും അമ്പലപ്പുഴയില്‍ എസ്.ഡി കോളജ് മുതല്‍ ബ്ലോക്ക് ഓഫിസ് വരെയും കുട്ടനാട്ടില്‍ രാമങ്കരി വില്ലേജ് ഓഫിസ് മുതല്‍ ജങ്ഷന്‍ വരെയും ഹരിപ്പാട്ട് മാധവ ജങ്ഷന്‍ മുതല്‍ കെഎസ്ആര്‍റ്റിസി സ്റ്റാന്‍ഡ് വരെയും കായംകുളത്ത് എംഎസ്എം കോളജ് മുതല്‍ കെഎസ്ആര്‍റ്റിസി സ്റ്റാന്‍ഡ് വരെയും മാവേലിക്കരയില്‍ മിച്ചല്‍ ജങ്ഷന്‍ മുതല്‍ താലൂക്ക് ഓഫിസ് വരെയും ചെങ്ങന്നൂരില്‍ മുണ്ടന്‍ കാവു മുതല്‍ ചെങ്ങന്നൂര്‍ ടൗണ്‍ വരെയുമാണ് വോട്ടോട്ടം നടക്കുക. സ്വീപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി.
സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനായി തെരഞ്ഞെടുപ്പ് ദിവസമായ 16ന് വേതനത്തോടുകൂടി അവധി പ്രഖ്യാപിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ക്ക് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it