Kerala

77 മുതല്‍ 82 സീറ്റുകള്‍ വരെ നേടുമെന്ന് യുഡിഎഫ്; പുതുതായി 15ഓളം സീറ്റുകളില്‍ ജയിക്കും

77 മുതല്‍ 82 സീറ്റുകള്‍ വരെ  നേടുമെന്ന് യുഡിഎഫ്; പുതുതായി 15ഓളം സീറ്റുകളില്‍ ജയിക്കും
X
election-infocus

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 മുതല്‍ 82 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് ഏകോപന സമിതിയുടെ വിലയിരുത്തല്‍. കഴിഞ്ഞദിവസം കെപിസിസി ആസ്ഥാനത്താണ് പി പി തങ്കച്ചന്‍ അധ്യക്ഷനായ സമിതി യോഗം ചേര്‍ന്നത്.
പ്രചാരണരംഗത്ത് എല്‍ഡിഎഫിനെ അപേക്ഷിച്ച് യുഡിഎഫിന് വ്യക്തമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെന്ന് യോഗം വിലയിരുത്തിയതായി ഏകോപനസമിതി കണ്‍വീനര്‍ പുനലൂര്‍ മധു അറിയിച്ചു.
സോണിയാഗാന്ധിയുടെ സന്ദര്‍ശനവും പ്രസംഗവും പ്രചാരണ രംഗത്ത് വലിയ ചലനമുണ്ടാക്കി. എല്‍ഡിഎഫിന്റെ ചില കുത്തക മണ്ഡലങ്ങളില്‍ അപ്രതീക്ഷിത വിജയത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ച കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഇത്തവണ ഭേദപ്പെട്ട പ്രകടനമുണ്ടാവും.
സിറ്റിങ് മണ്ഡലങ്ങളില്‍ ചിലതില്‍ അപ്രതീക്ഷിത തിരിച്ചടിയുണ്ടായാലും പുതുതായി പതിനഞ്ചോളം സീറ്റുകളില്‍ വിജയിക്കാനാവും. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ കഴിയില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി കേരളം സന്ദര്‍ശിക്കുന്നതുകൊണ്ടോ കോടികള്‍ ഒഴുക്കിയുള്ള പ്രചാരണംകൊണ്ടോ ഒരു ഗുണവും എന്‍ഡിഎക്ക് ഉണ്ടാവില്ലെന്നും യോഗം വിലയിരുത്തി.
ഓരോ മണ്ഡലത്തിലെയും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അവലോകന റിപോര്‍ട്ട് യുഡിഎഫ് ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിക്കുന്നതിന് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഏകോപനസമിതി യോഗം വിലയിരുത്തി. അവസാന റൗണ്ടില്‍ ഏതൊക്കെ മണ്ഡലങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കണമെന്നും തീരുമാനിച്ചു.
നിലവില്‍ അഞ്ചു ദിവസത്തിലൊരിക്കല്‍ കൂടിയിരുന്ന സമിതിയോഗം പ്രചാരണം അവസാനിക്കുന്നതുവരെ എല്ലാദിവസവും രാവിലെയും രാത്രിയും ചേരാനും തീരുമാനിച്ചു. സോഷ്യല്‍ മീഡിയയിലെ പ്രചാരണം ശക്തിപ്പെടുത്താനും ഏകോപനസമിതി തീരുമാനിച്ചു.
Next Story

RELATED STORIES

Share it