|    Oct 20 Sat, 2018 9:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

76 ലക്ഷം കുട്ടികള്‍ക്ക് മീസില്‍സ് റൂബെല്ലാ വാക്‌സിന്‍ നല്‍കും: ആരോഗ്യമന്ത്രി

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ മൂന്നുമുതല്‍ നവംബര്‍ മൂന്നുവരെ മീസില്‍സ്‌റൂബെല്ലാ വാക്‌സിനേഷന്‍ കാംപെയ്ന്‍ നടത്തുമെന്നും 76 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. മീസില്‍സ് റൂബെല്ലാ വാക്‌സിനേഷന്‍ കാംപെയ്ന്‍ സംബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം 50,000 ഓളം കുഞ്ഞുങ്ങളാണ് അഞ്ചാംപനി അഥവാ—മീസില്‍സ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ മരണനിരക്ക് താരതമ്യേന വളരെ കുറവാണെങ്കിലും ഒരു കുഞ്ഞുപോലും രോഗം ബാധിച്ച് മരിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞുങ്ങള്‍ക്കു രോഗപ്രതിരോധ വാക്‌സിന്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss