Pravasi

76 പുതിയ പള്ളികള്‍ നിര്‍മാണത്തിലെന്ന് ഔഖാഫ്‌



ദോഹ: 76 പുതിയ പള്ളികളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതായി ഔഖാഫ്-ഇസ്്‌ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി. ദഫ്‌നയിലെ ടവര്‍ ഏരിയയില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഇബ്രാഹിം അല്‍ഖലീല്‍ എന്ന പേരിലുള്ള വലിയ പള്ളിയുടെ ഉദ്ഘാടനം അടുത്തുതന്നെ നടക്കും. 10.5 കോടി റിയാലാണ് ഈ പള്ളിയുടെ നിര്‍മാണ ചെലവ്. അതേസമയം, 76 പള്ളികളുടെ നിര്‍മാണത്തിനു 36 കോടി റിയാലാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. സ്‌റ്റേറ്റ് മൊസ്‌ക്കിന്റെ അറ്റക്കുറ്റപ്പണികള്‍ റമദാന് മുമ്പുതന്നെ പൂര്‍ത്തീകരിച്ചതായി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. പള്ളിയുടെ ശബ്ദക്രമീകരണം, ശുചീകരണം, വെളിച്ച സംവിധാനം തുടങ്ങിയ കാര്യങ്ങളെല്ലാം പൂര്‍ണമായി പരിശോധിച്ചു. പള്ളിയുടെ മറ്റ് മെയിന്റനന്‍സ് പണികളും റമദാനു മുമ്പ് തന്നെ പൂര്‍ത്തിയാക്കിയതായി ഔഖാഫ് അധികൃതര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it