74 മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ പുനസ്ഥാപിച്ചു; വില കുതിച്ചുയരും

ന്യൂഡല്‍ഹി: 74 മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു. എച്ച്‌ഐവി, അര്‍ബുദം എന്നീ രോഗങ്ങളടക്കമുള്ള മരുന്നുകള്‍ ഇതില്‍പെടും. ഇതോടെ ഈ മരുന്നുകള്‍ക്കെല്ലാം വില കുതിച്ചുയരുമെന്നുറപ്പായി.
74 മരുന്നുകള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയ നടപടി പിന്‍വലിച്ച് കഴിഞ്ഞയാഴ്ചയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അര്‍ബുദ ചികില്‍സയ്ക്ക് കീമോ തെറാപ്പിയുടെയും ഓഡിയോ തെറാപ്പിയുടെയും ഭാഗമായി ഉപയോഗിക്കേണ്ട മരുന്നുകള്‍, ഹൃദയമിടിപ്പ് വ്യതിചലനം, വൃക്കയിലെ കല്ല്, പ്രമേഹം, പാര്‍ക്കിസെന്‍, ആര്‍ത്രൈറ്റിസ്, അസ്ഥി രോഗങ്ങള്‍ തുടങ്ങിയവയടക്കമുള്ള മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ പുനസ്ഥാപിച്ചിട്ടുണ്ട്.
അണുബാധയകറ്റാനുള്ള ആന്റിബയോട്ടിക്കല്‍ ബാക്ടീരിയകള്‍ക്കെതിരായ മരുന്നുകള്‍, രക്താബുര്‍ദം, എച്ച്‌ഐവി, ഹൈപ്പറ്റൈറ്റിസ് ബി വൈറസ് എന്നിവയ്‌ക്കെതിരായ മരുന്നുകളുടെ വില കുതിച്ചുയരും.
അനസ്തീസ്യ, ഗ്ലൂക്കോമ, മെനോപോസ്, കുട്ടികളിലെ വളര്‍ച്ചക്കുറവ്, മുതിര്‍ന്നവരിലെ വളര്‍ച്ചാ ഹോര്‍മോണ്‍ അപര്യാപ്തത തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്കും ഇനി കസ്റ്റംസ് തീരുവ വേണ്ടിവരും.
അതേസമയം രാജ്യത്തെ വ്യവസായരംഗം സംരക്ഷിക്കുന്നതിനും മേക് ഇന്‍ ഇന്ത്യ പദ്ധതി പ്രോല്‍സാഹിപ്പിക്കുന്നതിനുമാണ് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയ നടപടി പി ന്‍വലിച്ചതെന്ന് അധികൃതര്‍ പറയുന്നു.
അബ്‌സിക്‌സിനാബ് , ആന്റി റാബിസ് ഇമ്യൂണോഗ്ലോബിന്‍, എഫ്എസ്എച്ച്, പ്രോകാ ര്‍ബസൈന്‍, സാക്വിനാവില്‍ തുടങ്ങിയ ചില ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
Next Story

RELATED STORIES

Share it