|    Jun 28 Wed, 2017 2:20 pm
FLASH NEWS

7207 താറാവുകളെ സംസ്‌കരിച്ചു

Published : 2nd November 2016 | Posted By: SMR

ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് ചത്തതുള്‍പ്പടെ ഇന്നലെ 7207 താറാവുകളെ മൃഗസംരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മസേന സംസ്‌കരിച്ചു. തകഴി പഞ്ചായത്തില്‍ ചത്ത 183 താറാവുകളെ സംസ്‌കരിച്ചു. ചെറുതന പഞ്ചായത്തില്‍ 50 ചത്ത താറാവുകളെ സംസ്‌കരിച്ചു.  പള്ളിപ്പാട് ചത്ത 30 താറാവുകളെ സംസ്‌കരിച്ചിട്ടുണ്ട്.  ഇന്നലെ ചത്ത 263 താറാവുകളെ സംസ്‌കരിച്ചിട്ടുണ്ട്. തകഴിയില്‍  രോഗം ബാധിച്ച നിലയില്‍ കണ്ടെത്തിയ 6423 താറാവുകളെ മാറ്റി സംസ്‌കരിച്ചു. ചെറുതനയില്‍ രോഗം കണ്ടെത്തിയ 158 താറാവുകളെ കൂട്ടത്തില്‍ നിന്ന് വേര്‍പെടുത്തി സംസ്‌കരിച്ചു. പള്ളിപ്പാട് 363 താറാവുകളെ കൂട്ടത്തില്‍ നിന്ന് വേര്‍പെടുത്തി സംസ്‌കരിച്ചിട്ടുണ്ട്.  ഇന്നലെ ആകെ 6944 താറാവുകളെയാണ് രോഗബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് മാറ്റി സംസ്‌കരിച്ചത്. ഇന്നലെ ഡല്‍ഹിയില്‍ നിന്നെത്തിയ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് കമ്മീഷണര്‍, എസ്ആര്‍ഡിഡിഎല്‍ ബാംഗ്ലൂരില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ എന്നിവര്‍ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക