|    Sep 22 Sat, 2018 1:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

716 ബില്യണ്‍ ഡോളറിന്റെ യുഎസ് പ്രതിരോധ ബില്ലില്‍ ട്രംപ് ഒപ്പുവച്ചു

Published : 15th August 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക്: 716 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. സൈനിക ചെലവുകള്‍ക്ക് അംഗീകാരം നല്‍കുകയും ചൈനയുടെ സഡ്ടിഇ കോര്‍പ്, ഹൂവായ് ടെക്‌നോളജീസ് എന്നിവയ്ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ലഘൂകരിക്കുകയും ചെയ്യുന്നതാണ് ബില്ല്. ന്യൂയോര്‍ക്കിലെ ഫോര്‍ട്ട് ഡ്രം സൈനി—ക താവളത്തില്‍ വച്ചാണ് ട്രംപ് ബില്ലില്‍ ഒപ്പുവച്ചത്. ട്രംപിന്റെ കടുത്ത വിമര്‍ശകനായ ജോണ്‍ മക്കെയിന്റെ പേരിലായിരുന്നു ബില്ല്. എങ്കിലും ട്രംപ് ആ പേര് പരാമര്‍ശിച്ചില്ല.
ബില്ലില്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റിക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. ദേശീയ സുരക്ഷയ്ക്കു ഭീഷണിയാവുന്നതു കണ്ടാല്‍ വിദേശ കമ്പനികളുമായുള്ള കരാറുകള്‍ കമ്മിറ്റിക്ക് പുനപ്പരിശോധിക്കാന്‍ കഴിയും. രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കും സൈനികര്‍ക്കും വേണ്ടിയുള്ള ഏറ്റവും വലിയ നിക്ഷേപമാണിതെന്നു ട്രംപ് അറിയിച്ചു. യുഎസ് ഉപരോധത്തിലുള്ള ഇറാനിലേക്കും ഉത്തര കൊറിയയിലേക്കും ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന സഡ്ടിഇ കമ്പനിക്കെതിരേ ശക്തമായ ഉപരോധം വേണമെന്നു സെനറ്റര്‍മാരില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പാസാക്കിയ നാഷന്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്റ്റില്‍ കമ്പനിക്കു മേലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണ് ചെയ്തിരിക്കുന്നത്.
ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ സഡ്ടിഇക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് യുഎസ് കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും ട്രംപ് എടുത്തുകളഞ്ഞു. ട്രംപിന്റെ നടപടിക്കെതിരേ ഡെമോക്രാറ്റിക്- റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ബില്ലിനെതിരേ ചൈന രംഗത്തെത്തി. ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയത് തങ്ങളുടെ കംപനികളെ ലക്ഷ്യമാക്കിയാണെന്നും ചൈന ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss