kannur local

71ാം വയസ്സിലും സ്വന്തം നോവല്‍ വില്‍പനയില്‍ സജീവമായി വല്‍സന്‍

ഉരുവച്ചാല്‍: എഴുപത്തി ഒന്നാം വയസ്സിലും സ്വന്തം പുസ്തകം വായനക്കാരേ നേരില്‍ കണ്ടു വില്‍പനയില്‍ സജീവമാണ് വല്‍സലന്‍. അഞ്ചു വര്‍ഷം മുമ്പ് സ്വന്തമായി പ്രസിദ്ധീകരിച്ച പ്രണയം എന്ന നോവലാണ് വല്‍സന്‍ പരിചയക്കാര്‍ക്ക് വില്‍പന നടത്തുന്നത്.
നിര്‍മലഗിരിയിലെ കുറ്റിയന്‍ വല്‍സന്‍ നാലാം ക്ലാസുവരേ പഠിച്ചിരുന്നുവെങ്കിലും പുസ്തകം ആരേയും ആകര്‍ഷിക്കുന്ന വിധത്തിലുള്ളതാണ്. ചെറുപ്പത്തില്‍ ബീഡി കമ്പനിയില്‍ നിന്നാരംഭിച്ച ജീവിതയാത്ര ഇപ്പോള്‍ കൂടുതലും ഉല്‍സപ്പറമ്പുകളിലെ കച്ചവട കേന്ദ്രങ്ങളിലാണ്. ഇവിടെ പുസ്തകങ്ങളും മാലയും മോതിരവും വില്‍പന നടത്തിയാണ് ഉപജീവനം കഴിക്കുന്നത്.
നിരവധി പുസ്തകങ്ങള്‍ വായിച്ച അറിവാണ് പുസ്തകമെഴുത്തിനുള്ള പ്രചോദനം. കുറച്ചു വര്‍ഷം മുമ്പുതന്നെ പ്രണയം എന്ന നോവല്‍ എഴുതിതീര്‍ത്തെങ്കിലും പണമില്ലാത്തതിനാല്‍ പ്രസിദ്ധീകരിക്കാന്‍ കാലതാമസം വന്നു. പല വാതിലും മുട്ടിയെങ്കിലും ആരും തയ്യാറായില്ലെന്നു വല്‍സന്‍ പറയുന്നു. പിന്നീട് കുത്തുപറമ്പിലെ ഒരു സ്വകാര്യ പ്രസ് ഉടമയുടെ ഔദാര്യത്തിലാണ് നോവല്‍ വെളിച്ചം കണ്ടത്. 500 കോപ്പിയാണ് ആദ്യം അച്ചടിച്ചത്.
പിന്നീട് രണ്ടാം പതിപ്പായി ആയിരം കോപ്പിയും പുറത്തിറക്കി. എന്നാല്‍ പുസ്തകം ആരും വേണ്ടെന്നു പറയുന്നില്ലെന്നും അദ്ദേഹം പറയുന്നു. വാടക വീട്ടില്‍ കഴിയുന്ന വല്‍സന്് സ്വത്തും വീടും സ്വപ്‌നമാണ്.
Next Story

RELATED STORIES

Share it