|    Dec 3 Sat, 2016 1:28 am
FLASH NEWS

7,000 വര്‍ഷം പഴക്കമുള്ള ഈജിപ്ഷ്യന്‍ നഗരം കണ്ടെത്തി

Published : 25th November 2016 | Posted By: SMR

കെയ്‌റോ: 7,000 വര്‍ഷം പഴക്കമുള്ള പുരാതന ഈജിപ്ഷ്യന്‍ നഗരം കണ്ടെത്തി. ബിസി 5300ലേതെന്നു കരുതുന്ന നഗരത്തില്‍ വീടുകളും ഉപകരണങ്ങളും മണ്‍പാത്രങ്ങളും ശ്മശാനങ്ങളും ഉള്‍പ്പെടെയുള്ള ചരിത്രശേഷിപ്പുകളാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. നൈല്‍ നദിയുടെ തീരത്തായാണ് നഗരം സ്ഥിതിചെയ്യുന്നത്. ലോഹവും കല്ലുകളും ഉപയോഗിച്ചുള്ള ഉപകരണങ്ങളും മണ്‍പാത്രങ്ങളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. അധികാരികളും ശവകുടീരങ്ങള്‍ നിര്‍മിക്കുന്നവരുമാണ് ഈ നഗരത്തില്‍ ജീവിച്ചിരുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
തെക്കന്‍ ഈജിപ്തിലെ പുരാതന നഗരമായ അബിഡോസിലെ സേതി ക്ഷേത്രത്തില്‍ നിന്നും 400 മീറ്റര്‍ മാറിയാണ് നഗരം സ്ഥിതി ചെയ്യുന്നത്. 15 വലിയ ശവകുടീരങ്ങളും കണ്ടെത്തി. ഇവയില്‍ ചിലത് അബിഡോസിലെ രാജകീയ ശവകുടീരങ്ങളെക്കാള്‍ വലിപ്പമുള്ളവയാണ്. ഉന്നതരുടെ ശവകുടീരങ്ങളാണിതെന്നാണ് സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day