|    Dec 5 Mon, 2016 1:57 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

7000 ടണ്‍ മല്‍സ്യം ഉല്‍പ്പാദിപ്പിക്കും

Published : 29th October 2016 | Posted By: SMR

ദോഹ: സ്വകാര്യ മേഖലയില്‍ മല്‍സ്യകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ വാണിജ്യമന്ത്രാലയം. സ്വകാര്യ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ നാല് മല്‍സ്യകൃഷി പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വര്‍ഷംതോറും ചെമ്മീന്‍ അടക്കമുള്ള മല്‍സ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. നഗരസഭ- പരിസ്ഥിതി മന്ത്രാലയവുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയിലൂടെ ഏഴായിരം ടണ്‍ മല്‍സ്യം ഉല്‍പ്പാദിപ്പിക്കും.
പ്രാദേശിക മല്‍സ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും പ്രാദേശിക വിപണിയില്‍ ഏത് സമയത്തും എല്ലാ ഇനത്തിലുമുള്ള ഗുണമേന്മയോട് കൂടിയ മല്‍സ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സാമ്പത്തിക വികസന പദ്ധതികളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ടെക്‌നിക്കല്‍ കമ്മിറ്റി അറിയിച്ചു. അല്‍അരീഷിലെ തീരദേശത്ത് 111 ഹെക്ടറിലാണ് അക്വാകള്‍ച്ചര്‍ പദ്ധതി നടപ്പാക്കുന്നത്. ആയിരം ടണ്ണില്‍ കുറയാത്ത ഉല്‍പ്പാദനമാണ് പ്രതിവര്‍ഷം പ്രതീക്ഷിക്കുന്നത്. 42 മാസത്തിനുള്ളില്‍ പരമാവധി ഉല്‍പ്പാദനക്ഷമത കൈവരിക്കും.
മല്‍സ്യകൃഷിക്കുള്ള മൂന്ന് പദ്ധതികളും വടക്കന്‍ ഭാഗത്തെ ആഴക്കടലില്‍ ഒഴുകുന്ന കൂടുകളിലായാണ് സംവിധാനിക്കുന്നത്. മൊത്തം 270 ഹെക്ടര്‍ സ്ഥലത്താണ് ഇത്. ഓരോ സൈറ്റില്‍ നിന്നും വര്‍ഷം 2000 ടണ്‍ മല്‍സ്യം ഉല്‍പ്പാദിപ്പിക്കും. 36 മാസത്തിനുള്ളില്‍ പരമാവധി ഉല്‍പ്പാദനക്ഷമത കൈവരിക്കും.
ടെക്‌നിക്കല്‍ കമ്മിറ്റിയാണ് പദ്ധതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അംഗീകാരങ്ങളും ലൈസന്‍സും മറ്റും ലഭ്യമാക്കുക. നിക്ഷേപകരുടെ അഭിപ്രായ സ്വരൂപണം കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്.
ധനമന്ത്രാലയം, നഗരസഭ-പരിസ്ഥിതി മന്ത്രാലയം, ഊര്‍ജ മന്ത്രാലയം, ഗതാഗത മന്ത്രാലയം, സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ, അശ്ഗാല്‍, മനാതിഖ്, കഹ്‌റമ, സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഖത്തര്‍ ചേംബര്‍ എന്നിവയിലെ അംഗങ്ങള്‍ അടങ്ങിയതാണ് വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ കമ്മിറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day