|    Dec 2 Fri, 2016 11:32 pm
FLASH NEWS

700 കോടിയുടെ പദ്ധതികളുമായി കോര്‍പറേഷന്‍ ഒന്നാംവയസ്സിലേക്ക്

Published : 2nd November 2016 | Posted By: SMR

തൃശൂര്‍: വികസന കുതിപ്പിനുള്ള പദ്ധതികളുമായി തൃശൂര്‍ കോര്‍പറേഷന്‍ നാലാംഭരണ സമിതി ഒന്നാംവയസ്സിലേക്ക്. നാല് വര്‍ഷത്തിനുള്ളില്‍ നഗരത്തിന്റെ മുഖച്ഛായമാറ്റിമറിക്കുന്ന തരത്തില്‍ 700 കോടിയുടെ വികസന പദ്ധതികളാണ് ഭരണസമിതി ആസൂത്രണം ചെയ്യുന്നത്. കോര്‍പറേഷന്‍ ആസ്ഥാനമന്ദിരം ശക്തന്‍നഗറിലേക്ക് മാറ്റുന്നതടക്കമുള്ള ബൃഹത്തായ പദ്ധതികള്‍ ആലോചനയിലാ െണന്ന് മേയര്‍ അജിത ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശക്തനിലെ നിലവിലെ പച്ചക്കറി മാര്‍ക്കറ്റും മല്‍സ്യമാര്‍ക്കറ്റും നവീകരിക്കും. ഫ്രൂട്ട് മാര്‍ക്കറ്റ് ശക്തനില്‍ സ്ഥാപിക്കും. പാര്‍ക്കിങ് സൗകര്യവും ഷോപ്പിങ് കോംപ്ലക്‌സും ഉള്‍പ്പടേ ശക്തനെ വാണിജ്യ കേന്ദ്രമാക്കുന്ന പദ്ധതികളാണ് ആലോചനയിലുള്ളത്. പട്ടാളം റോഡിലെ മുഴുവന്‍ വഴിയോര കച്ചവടക്കാരെയും ഒഴിപ്പിക്കും. അവരെ പ്രത്യേക മാര്‍ക്കറ്റ് സ്ഥാപിച്ച് അവിടെക്ക് മാറ്റുമെന്നും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അറിയിച്ചു. 184 പേരാണ് വഴിയോരകച്ചവടക്കാരുടെ ലിസ്റ്റിലുള്ളത്. ലിസ്റ്റിലുള്‍പ്പെടാത്തവരെയും പരിഗണിക്കും. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനായി ശക്തന്‍നഗറില്‍ ഒരുക്കിയിട്ടുള്ള കേന്ദ്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്ന മുറക്ക് വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കും. ജയ ബേക്കറി മുതല്‍ ശക്തന്‍സ്റ്റാന്റ് വരേയുള്ള മുഴുവന്‍ വഴിയോര കച്ചവടക്കാരേയും ഒഴിപ്പിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞതായി മേയര്‍ പറഞ്ഞു. ദിനം പ്രതി 800 യൂനിറ്റ് (വര്‍ഷം 2,88,000 യൂനിറ്റ്) വൈദ്യുതി ലഭിക്കുന്ന സോളാര്‍ പ്ലാന്റ് ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ സ്ഥാപിച്ചതും, തെരുവുനായ ശല്യത്തിന് പരിഹാരമായി വന്ധീകരണത്തിനായി സ്ഥാപിച്ച എബിസി സെന്റര്‍, കോര്‍പറേഷന്‍ പരിസരം വൈഫൈ ആക്കിയത് എന്നിവ ഈ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയ പദ്ധതികളില്‍—പെടുന്നു. തൃശൂര്‍ ജില്ലാശുപത്രി ഏറ്റെടുത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആക്കുന്നതിനുളള പദ്ധതികള്‍ക്ക് രൂപം നല്‍കി വരുകയാണ്. ഇപ്പോള്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 55 ഡിവിഷനുകളിലും വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തൃശൂരിന് ജൈവ അന്തരീക്ഷം ശക്തിപ്പെടുത്തുന്ന വിധത്തിലുള്ള നഗരസൗന്ദര്യവല്‍ക്കരണ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മേയര്‍ അജിത ജയരാജന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day