|    Mar 25 Sat, 2017 9:20 pm
FLASH NEWS

700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Published : 16th July 2016 | Posted By: SMR

ഷൊര്‍ണൂര്‍: എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കുളപ്പുള്ളിയില്‍ നിന്ന് എഴുന്നൂറോളം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. രണ്ട് കാറുകളിലായി കടത്തുകയായിരുന്ന ഇരുപത് കന്നാസുകളാണ് പിടികൂടിയത്. തൃശൂര്‍ വടക്കേക്കാട് പുന്നയൂര്‍ അക്കരപ്പറമ്പ് അന്‍ഷിഫിനെ (30) അറസ്റ്റ് ചെയ്തു. ഇരുകാറുകളിലുമായി ഉണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.
രാവിലെ അഞ്ച് മണിയോടെയാണ് വാഹന പരിശോധന നടത്തിയത്. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷ് പറഞ്ഞു.
ഓടിരക്ഷപ്പെട്ടവരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. അറസ്റ്റിലായ അന്‍ഷിഫ് മറ്റ് അഞ്ചോളം കേസുകളില്‍ പ്രതിയാണ്. റെയ്ഡില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷ്, പി കെ സതീഷ്, സജീവ്കുമാര്‍, ലോതര്‍ പെരേര, സെന്തില്‍കുമാര്‍, ജെ ആര്‍ അജിത്, സജീഷ്, സത്താര്‍, സാജി പങ്കെടുത്തു.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക