kasaragod local

700 ലിറ്റര്‍ വാഷും 30 ലിറ്റര്‍ ചാരായവും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

അഡൂര്‍: മണിയൂര്‍ ചര്‍ളക്കൈയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 700 ലിറ്റര്‍ വാഷും 30 ലിറ്റര്‍ ചാരായവും പിടികൂടി.
എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫിസര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വാഷും ചാരായവും പിടിച്ചത്.
ചര്‍ളക്കൈയില്‍ താമസക്കാരനായ നാര്‍ണുനായകി(45)നെ അറസ്റ്റ് ചെയ്തു. റെയിഡിന് സിവില്‍ എക്‌സൈസ് ഓഫിസര്‍ എന്‍ കെ രവീന്ദ്രന്‍, കെ കുഞ്ഞിരാമന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it