|    Mar 25 Sat, 2017 1:31 pm

70 ലക്ഷത്തിന്റെ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു

Published : 27th August 2016 | Posted By: SMR

കൊല്ലം: 70 ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങളുമായി അന്യസംസ്ഥാനക്കാരായ രണ്ടുപേര്‍ പിടിയിലായി. ഓണത്തോടനുബന്ധിച്ച സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ കൊല്ലം മൂന്നാംകുറ്റി അറുനൂറ്റിമംഗലം ആറാട്ടുകുളത്തിന് സമീപത്തു നിന്നുമാണ് 750 കിലോയോളം വരുന്ന വിവിധ ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയത്. സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് ഇസ്തഹര്‍(19), ബിഹാര്‍ സ്വദേശിയായ കമല്‍(20) എന്നിവര്‍ അറസ്റ്റിലായി.
മൂന്നാംകുറ്റിയില്‍ അറുന്നൂറ്റിമംഗലം ചേരിയില്‍ ഷെമീര്‍ മന്‍സിലില്‍ അക്രമുദ്ദീന്റെ വീട്ടില്‍ കിടപ്പുമുറിയില്‍ ടൈല്‍സ് ഇളക്കി വലിയ അറകളുണ്ടാക്കിയാണ് പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതിനു വിപണിയില്‍ 70 ലക്ഷം രൂപ വിലവരും. ജില്ലയിലെ പ്രധാന പാന്‍മസാല വിതരണക്കാരാണ് അക്രമുദ്ദീനും പിടിയിലായ രണ്ട് സഹായികളും.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക