|    Jul 22 Sun, 2018 12:36 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

70% ജനങ്ങളും 1000 രൂപാ നോട്ട് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു

Published : 13th September 2017 | Posted By: fsq

 

മുംബൈ: ഇന്ത്യയിലെ 70 ശതമാനം ജനങ്ങളും നിരോധിച്ച 1000 രൂപാ നോട്ട് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ റിപോര്‍ട്ട്. കഴിഞ്ഞ നവംബറിലായിരുന്നു 1000ന്റെയും 500ന്റെയും നോട്ടുകള്‍ നിരോധിച്ചത്. നിരോധനത്തിന് 10 മാസത്തിനു ശേഷം നടത്തിയ സര്‍വേ റിപോര്‍ട്ടിലാണ് ജനങ്ങള്‍ 1000 രൂപാ നോട്ട് വീണ്ടും പ്രാബല്യത്തില്‍ വരാന്‍ ആഗ്രഹിക്കുന്നതായുള്ള റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക വാര്‍ത്താ ആപ്ലിക്കേഷനായ വേ ടു ഓണ്‍ലൈ ന്‍ ആണ് സര്‍വേ നടത്തിയത്. നോട്ടുനിരോധനത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് 2000ന്റെയും 500ന്റെയും നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍, ജനങ്ങ ള്‍ ഇവയെക്കാളുപരിയായി 1000ന്റെ നോട്ടുകള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് വേ ടു ഓണ്‍ലൈന്‍ പുറത്തുവിട്ട വിവരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss