70 ശതമാനം പ്രസവശസ്ത്രക്രിയകളും സ്വകാര്യ ആശുപത്രികളില്‍

പി അനീബ്

കോഴിക്കോട്: 2014ല്‍ സംസ്ഥാനത്തെ 70 ശതമാനം പ്രസവ ശസ്ത്രക്രിയകളും നടന്നത് സ്വകാര്യ ആശുപത്രികളില്‍. മൊത്തം 201206 ശസ്ത്രക്രിയകളാണ് നടന്നത്. ഇതില്‍ 70.06 ശതമാനം അഥവാ 140971 എണ്ണമാണ് സ്വകാര്യ ആശുപത്രികളില്‍ നടന്നത്. 25427 എണ്ണവുമായി മലപ്പുറം ജില്ലയാണ് മുന്നില്‍. 22532 എണ്ണവുമായി എറണാകുളം രണ്ടാമതും 3937 എണ്ണവുമായി വയനാട് അവസാനവുമെത്തി.
സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയതില്‍ തിരുവനന്തപുരം ജില്ലക്കാരാണ് മുന്നില്‍. 9094 എണ്ണം. സ്വകാര്യ ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തിയതില്‍ മലപ്പുറം ജില്ലക്കാരാണ് മുമ്പില്‍. 20580 പേരാണ് സ്വകാര്യ ആശുപത്രികളെ സമീപിച്ചത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം പ്രസവങ്ങളില്‍ 15 ശതമാനം മാത്രമേ ശസ്ത്രക്രിയ വഴി ആകാവൂ. ശിശുവിന്റെ ജീവന് അപകടം, അമ്മയുടെ ആരോഗ്യപ്രശ്‌നങ്ങള്‍, ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ളപ്പോള്‍ തുടങ്ങിയ കാരണങ്ങളാല്‍ സിസേറിയന്‍ അനുവദനീയമാണ്.
2014-15 കാലയളവില്‍ കേരളത്തില്‍ മൊത്തം 494479 പ്രസവം നടന്നു. 151524 എണ്ണം സര്‍ക്കാര്‍ ആശുപത്രികളിലും 342112 എണ്ണം സ്വകാര്യ ആശുപത്രികളിലും 843 എണ്ണം വീടുകളിലും നടന്നു. കൂടുതല്‍ പ്രസവം നടന്നത് മലപ്പുറത്തും(87268) രണ്ടാമത് കോഴിക്കോടും (56301)പിന്നില്‍ ഇടുക്കി(12604)യുമാണ്. 238 വീട്ടുപ്രസവവുമായി വയനാടാണ് മുന്നില്‍. കുറവ് കോട്ടയത്ത്. ഏഴെണ്ണം. സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ പ്രസവം നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. 25153 എണ്ണം. 3392 എണ്ണവുമായി ഇടുക്കിയാണ് പിറകില്‍. സ്വകാര്യ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടന്നത് തൃശൂരാണ്. 36383 എണ്ണം. എറണാകുളം-33591, വയനാട്-8141. 2014ല്‍ കേരളത്തില്‍ ആകെ ജനിച്ചത് 534458 കുഞ്ഞുങ്ങളാണ്. ഇതില്‍ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം 260070 ആണ്. മലപ്പുറത്താണ് കൂടുതല്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചത്. 44558 എണ്ണം. കോഴിക്കോട്-29388, തൃശൂര്‍-25035. ഇടുക്കിയിലാണ് ഏറ്റവും കുറവ്-6702.
സംസ്ഥാനത്ത് മൊത്തം മരിച്ചത് 3445 നവജാതശിശുക്കളാണ്. ഇതില്‍ പെണ്‍കുഞ്ഞുങ്ങള്‍-1534. പെണ്‍കുഞ്ഞുങ്ങളുടെ മരണത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍-388. തിരുവനന്തപുരം -229. ഏറ്റവും കുറവ് വയനാട്-21. 2014ല്‍ 2538 ചാപിള്ളകളാണ് ജനിച്ചത്. ഇതില്‍ 1201 എണ്ണം പെണ്‍കുഞ്ഞുങ്ങളായിരുന്നു. കോഴിക്കോട്-244, തിരുവനന്തപുരം-182, പത്തനംതിട്ടയാണ് പിറകില്‍-11. പ്രസവ പൂര്‍വപരിചരണത്തിന് 2014ല്‍ സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തത് 500210 പേരാണ്. മലപ്പുറമാണ് മുന്നില്‍- 94881, കോഴിക്കോട്-49309, കുറവ് പത്തനംതിട്ട-13727. ടെറ്റനസിനെതിരായ ടിടി1, ടിടി2 കുത്തിവയ്പ് യഥാക്രമം 424698, 405853 ഗര്‍ഭിണികളില്‍ നടത്തി. മലപ്പുറമാണ് മുന്നില്‍. വയനാടാണ് പിന്നില്‍. പ്രസവത്തെ തുടര്‍ന്ന് 158 അമ്മമാരാണ് മരിച്ചത്. 31 മരണവുമായി മലപ്പുറം ഒന്നാമതും 18 എണ്ണവുമായി പാലക്കാട് രണ്ടാമതും.
കേരളത്തിലെ 2014ലെ മൊത്തം മരണം 248242 ആണ്. ഇതില്‍ സ്ത്രീകള്‍ -107299. ഏറ്റവുമധികം സ്ത്രീകള്‍ മരിച്ചത് തിരുവനന്തപുരത്താണ്- 12790, തൃശൂര്‍- 12285, കുറവ് വയനാട് -1711. 2014ല്‍ സംസ്ഥാനത്ത് വിവിധ അപകടങ്ങളിലായി 114912 സ്ത്രീകള്‍ക്ക് പരിക്കേറ്റു. 404 സ്ത്രീകള്‍ക്ക് ഗര്‍ഭാശയത്തില്‍ അര്‍ബുദവും 1889 പേര്‍ക്ക് സ്തനാര്‍ബുദവും വന്നു. ഗര്‍ഭാശയത്തിലെ അര്‍ബുദം മൂലം 14 പേരും സ്തനാര്‍ബുദം മൂലം 72 പേരും മരിച്ചു. ശ്വാസകോശാര്‍ബുദം ബാധിച്ച 547 സ്ത്രീകളില്‍ 25 പേരാണ് 2014ല്‍ മരിച്ചത്.
Next Story

RELATED STORIES

Share it