|    Aug 18 Sat, 2018 11:43 am
Home   >  Kerala   >  

70കാരിയെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു

Published : 2nd June 2017 | Posted By: mi.ptk

പത്തനംതിട്ട: കോന്നി അരുവാപ്പുലത്ത് വൃദ്ധയെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായി പരാതി.പടപ്പാക്കല്‍ സ്വദേശി പൊടിയമ്മ(70)ക്കാണ് മര്‍ദ്ദനമേറ്റത്. പൊടിയമ്മയുടെ കഴുത്തിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ഇവരെ കോന്നി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹോദരന്റെ മകളും ഭര്‍ത്താവും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. തന്റെ കൈവശമുണ്ടായിരുന്ന ഭൂമി സഹോദരന്റെ മക്കള്‍ക്ക് എഴുതി നല്‍കിയിരുന്നു. ബാക്കിയുള്ള രണ്ട് സെന്റ് ഭൂമി കൂടി നല്‍കമമെന്നാവശ്യപ്പെട്ടാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പൊടിയമ്മ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവം നടന്ന് ഒരുദിവസം കഴിഞ്ഞാണ് പോലീസ് പൊടിയമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. മുന്‍പ് ചില കേസുകളിലെ പ്രതിയാണ് പൊടിയമ്മയെന്നും കുടുംബവഴക്കില്‍ ഇവര്‍ക്കും പങ്കുണ്ടെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss