|    Dec 10 Mon, 2018 10:28 am
FLASH NEWS
Home   >  National   >  

ബംഗാളില്‍ വ്യാജ മദ്യം കഴിച്ച് 7 പേര്‍ മരിച്ചു; 44 പേര്‍ ആശുപത്രിയില്‍

Published : 28th November 2018 | Posted By: afsal ph


കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ തൃശിംഘപൂര്‍ ഗ്രാമത്തില്‍ വ്യാജ മദ്യം കഴിച്ച് ഏഴുപേര്‍ മരിച്ചു. 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിഐഡി അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്ന്് ധനകാര്യമന്ത്രി അമിത് മിശ്ര അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട 11 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അതേസമയം, വ്യാജ മദ്യം കഴിച്ച് അവശരായ 44 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് നാദിയ ജില്ലാ മജിസ്‌ട്രേറ്റ് സുമിത് ഗുപ്്ത പറഞ്ഞത്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
വ്യാജമദ്യ ദുരന്തത്തിനിരയായവര്‍ മിക്കവരും ഇഷ്ടിക തൊഴിലാളികളാണെന്ന് നാട്ടുകാര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss