|    Nov 22 Thu, 2018 12:11 am
FLASH NEWS
Home   >  Todays Paper  >  page 9  >  

69,000 കോടി കിമീ സഞ്ചരിച്ച ഡോണ്‍ പ്രവര്‍ത്തനരഹിതമായി

Published : 3rd November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: കുള്ളന്‍ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ നാസ വിക്ഷേപിച്ച ബഹിരാകാശപേടകം ഡോണ്‍ പ്രവര്‍ത്തനരഹിതമായി. നീണ്ട 11 വര്‍ഷത്തെ സേവനങ്ങള്‍ക്കൊടുവിലാണ് ഡോണിന്റെ ചരിത്രപ്രസിദ്ധമായ സേവനം അവസാനിക്കുന്നത്.
നാസയുടെ ഡീപ് സ്‌പെയ്‌സ് നെറ്റ്‌വര്‍ക്കുമായുള്ള സമ്പര്‍ക്കം ഡോണിനു നഷ്ടപ്പെട്ടതായി നാസ സ്ഥിരീകരിച്ചു. ഡോണിന്റെ ഇന്ധനമായ ഹൈഡ്രാസിന്‍ തീര്‍ന്നുപോയതാവാം ഡോണ്‍ പ്രവര്‍ത്തനരഹിതമാവാനുള്ള കാരണമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍. കുള്ളന്‍ ഗ്രഹങ്ങളായ വെസ്റ്റയില്‍ നിന്നും സിറീസില്‍ നിന്നും ഡോണ്‍ അയച്ചു തന്ന ചിത്രങ്ങള്‍ ആകാശഗംഗയുടെ ചരിത്രവും പരിണാമവും മനസ്സിലാക്കുന്നതില്‍ നിര്‍ണായകമാണ്- നാസ പറഞ്ഞു. 2007ല്‍ വിക്ഷേപിച്ച പേടകം ഇതുവരെ 6.9000 കോടി കിലോമീറ്ററുകള്‍ സഞ്ചരിച്ചു. 2015ല്‍ സൗരയൂഥത്തില്‍ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയ്ക്കുള്ള “അസ്റ്ററോയ്ഡ് ബെല്‍റ്റി’ലെ കുള്ളന്‍ ഗ്രഹത്തിലെത്തിയ ഡോണ്‍ അവിടെയെത്തുന്ന ആദ്യത്തെ മനുഷ്യനിര്‍മിത പേടകമായി മാറി. 2011 മുതല്‍ 2012 വരെ ക്ഷുദ്രഗ്രഹമായ വെസ്തയെ നിരീക്ഷിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss