68കാരിയെ ലൈംഗികമായി പീഡിപ്പിച്ചു

ചിറയിന്‍കീഴ്: വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. അഞ്ചുതെങ്ങ് നെടുങ്കണ്ട സ്വദേശിനിയാണു കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിന് അജ്ഞാതന്റെ പീഡനത്തിനിരയായത്. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വൃദ്ധയുടെ വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് വാതില്‍ തകര്‍ത്താണ് അക്രമി അകത്തുകടന്നത്.
പീഡനശേഷം അവശയായ ഇവര്‍ തൊട്ടടുത്ത വീട്ടിലെത്തി വിവരം പറയുമ്പോഴാണ് പുറംലോകം വിവരമറിയുന്നത്. തുടര്‍ന്ന് അഞ്ചുതെങ്ങ് സ്‌റ്റേഷനില്‍ പരാതിനല്‍കി.
പോലിസ് ഇവരെ കോടതിയില്‍ ഹാജരാക്കി. കോടതി മൊഴിരേഖപ്പെടുത്തിയശേഷം ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ടെന്നും തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it