68കാരിയും 21കാരനും തമ്മിലുള്ള വിവാഹത്തിന് കോടതി തടസ്സം

ന്യൂഡല്‍ഹി: 68 വയസ്സുള്ള ബ്രിട്ടീഷുകാരിയും 21കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയും തമ്മിലുള്ള വിവാഹത്തിന് വിലങ്ങിട്ട് ഡ ല്‍ഹി ഹൈക്കോടതിയും സര്‍ക്കാരും. വധുവിന്റെ വയസ്സില്‍ സംശയം പ്രകടിപ്പിച്ച കോടതി വിവാഹത്തെപ്പറ്റിയും കക്ഷികളുടെ പശ്ചാത്തലത്തെപ്പറ്റിയും അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോടും ഫോറിന്‍ റസിഡന്റ്‌സ് രജിസ്‌ട്രേഷന്‍ ഓഫിസിനോടും നിര്‍ദേശിച്ചു.
ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിയായ ഹൃദയനാഥ് എന്ന ഉത്തര്‍പ്രദേശുകാരനും ബ്രിട്ടിഷ് പൗരയായ ജോവന്‍ പാമെല ഗുല്‍വിനുമാണ് കേസിലെ കക്ഷികള്‍. ഗുല്‍വിന്റെ വിസയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകന്‍ അതുല്‍ ചൗബെ മുഖേന ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി ന ല്‍കിയത്. ഇവരുടെ ബന്ധത്തെപ്പറ്റി ചൗബെ പറയുന്നതിങ്ങനെ: രണ്ടു വര്‍ഷം മുമ്പ് ഓണ്‍ലൈനിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഗുല്‍വിന്‍ ഇന്ത്യയിലെത്തുകയും ഏതാനും മാസങ്ങള്‍ ഇവര്‍ ഒന്നിച്ചു ജീവിക്കുകയും ചെയ്തു. ഈ വര്‍ഷം ഏപ്രിലില്‍ അവര്‍ ബ്രിട്ടനിലേക്കു തിരിച്ചുപോയി. ഹൃദയനാഥിന് ഈ ആഗസ്ത് 22നാണ് 21 വയസ്സ് പൂര്‍ത്തിയായത്. ഇതോടെ പ്രത്യേക വിവാഹനിയമ പ്രകാരം വിവാഹിതരാവാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. എന്നാ ല്‍, പോലിസ് അന്വേഷണം വൈകി. അപ്പോഴേക്കും ഗുല്‍വിന്റെ വിസ കാലാവധിയും തീരാറായി. വിസ കാലാവധി ഒക്ടോബ ര്‍ 7നു തീരുന്നതിനാല്‍ ആറാം തിയ്യതി തന്നെ അവര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗുല്‍വിന്റെ വിസ എക്‌സ് വിഭാഗത്തിലേക്കു മാറ്റി നല്‍കാന്‍ വിദേശ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it