മുംബൈ: നാസിക്കില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പ്രമുഖ ശിവക്ഷേത്രമായ ത്രയംബകേശ്വറിലെ ശ്രീകോവിലിലേക്ക് ഇനി പുരുഷന്മാര്‍ക്കു പ്രവേശിക്കാം. സ്ത്രീകള്‍ക്കു നിരോധനമുള്ളതുപോലെ പുരുഷന്മാരും അമ്പലത്തിന്റെ പ്രധാന ഭാഗങ്ങളിലേക്കു പ്രവേശിക്കരുതെന്ന് ഈ മാസം മൂന്നിനു കൈക്കൊണ്ട തീരുമാനമാണ് വിശ്വാസികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അധികൃതര്‍ റദ്ദാക്കിയത്. ഇന്നലെ ചേര്‍ന്ന ത്രയംബകേശ്വര്‍ ദേവസ്ഥാന്‍ ട്രസ്റ്റിന്റെ യോഗത്തിലാണ് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിലേക്ക് പുരുഷന്മാരെ കയറ്റാന്‍ തീരുമാനമായത്.
നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പുരുഷന്‍മാരെ അകത്തു പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ട്രസ്റ്റി കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കി. അതേസമയം, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സ്ത്രീകളുടെ പ്രവേശനവിലക്കു തുടരും.
Next Story

RELATED STORIES

Share it