|    Oct 20 Fri, 2017 1:53 am
Home   >  Todays Paper  >  Page 5  >  

67.37 ലക്ഷം കാര്‍ഡ് വിതരണം പൂര്‍ത്തിയായി

Published : 8th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള 80.18 ലക്ഷം റേഷന്‍ കാര്‍ഡുകളില്‍ 67.37 ലക്ഷം കാര്‍ഡുകള്‍ വിതരണം പൂര്‍ത്തിയായെന്ന് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ശേഷിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ ആഗസ്ത് 15ന് മുമ്പ് വിതരണം ചെയ്യും. വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകളില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. മുന്‍ഗനണനാ പട്ടികയില്‍ കടന്നുകൂടിയ 1.05 ലക്ഷം അനര്‍ഹരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ 5.14 ലക്ഷം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. താലൂക്ക്, റേഷന്‍ കടകള്‍വഴി ഇവ പരിശോധിക്കുന്നതിന് നടപടി സ്വീകരിച്ചു. പരമ്പരാഗത തൊഴിലാളികളെയും സ്ഥിര വരുമാനം ഉള്ളവരെയും ഒഴിവാക്കി എല്ലാ പട്ടികജാതി കുടുംബങ്ങളെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക