|    May 28 Sun, 2017 12:11 pm
FLASH NEWS

65,250 കോടി കള്ളപ്പണ നിക്ഷേപം പുറത്തുവന്നതായി ധനമന്ത്രി

Published : 2nd October 2016 | Posted By: SMR

ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 65,250 കോടി രൂപയുടെ സ്വത്തുക്കള്‍ വെളിപ്പെടുത്തിയതായി ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. 64,275 പേര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരമാണിത്. ഇതിലൂടെ സര്‍ക്കാരിന് 30,000 കോടി രൂപ അധിക വരുമാനമായി ലഭിച്ചെന്നും അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. നിയമനടപടികള്‍ നേരിടാതെ കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസാന തിയ്യതി വെള്ളിയാഴ്ചയായിരുന്നു. എച്ച്എസ്ബിസി ബാങ്ക് കേന്ദ്രസര്‍ക്കാറിന് നല്‍കിയ ലിസ്റ്റില്‍നിന്ന് 8,000 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തി.
56,378 കോടിയുടെ കള്ളപ്പണം സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ പരിശോധനയിലും കണ്ടെത്തി. കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്ക് 45 ശതമാനം നികുതി നല്‍കി നിയമ നടപടികളില്‍ നിന്ന് ഒഴിവാകാമെന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണ വെളിപ്പെടുത്തല്‍ പദ്ധതി. സപ്തംബര്‍ 2017നുള്ളില്‍ മൂന്ന് ഗഡുക്കളായിട്ടായിരിക്കും ലഭിച്ച തുക അടയ്ക്കുക. 25 ശതമാനം നവംബര്‍ 25നുള്ളിലും ബാക്കി 25 ശതമാനം മാര്‍ച്ച്  31നുള്ളിലും അടച്ച് തീര്‍ക്കും.
ബാക്കി തുക 2017 സപ്തംബര്‍ 30നുള്ളിലും ആദായനികുതി വകുപ്പിലേക്ക് അടക്കും. കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി 1997ലേതുപോലെ പൊതുമാപ്പ് നല്‍കുന്ന പദ്ധതിയായിരുന്നില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഈ പദ്ധതിയോടുള്ള പ്രതികരണം ജനങ്ങള്‍ നികുതി അടയ്ക്കാന്‍ സന്നദ്ധമാണെന്ന് നല്ല സൂചന നല്‍കുന്നതാണെന്നും ജയ്റ്റ്‌ലി പറഞ്ഞു. പദ്ധതി നടപ്പാക്കിയ റവന്യു സെക്രട്ടറി ഡോ. ഹാസ്മുഖ ആദിയ, ഡയറക്ട് ടാക്‌സ് ചെയര്‍പേഴ്‌സണ്‍ റാണി നായര്‍ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ അഭിനന്ദിച്ചു. പദ്ധതി നടപ്പാക്കുന്നതിന് എല്ലാവരും ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day