malappuram local

650 ഓളം കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ ദുരിതത്തില്‍

തൃപ്രങ്ങോട്: ഗ്രാമപ്പഞ്ചായത്തിന്റെ അനാസ്ഥ മൂലം 650 ഓളം കുടുംബങ്ങള്‍ കുടിവെള്ളം ലഭിക്കാതെ ദുരിതത്തില്‍.  ജില്ലാ പഞ്ചായത്തും തിരൂര്‍ ബ്ലോക്ക് പഞ്ചായത്തും  നടപ്പിലാക്കിയ ചെറിയ പരപ്പൂര്‍ മിനി വാട്ടര്‍ സ്‌കീം പദ്ധതിയാണ് തൃപ്രങ്ങോട് പഞ്ചായത്തിന്റെ അനാസ്ഥകാരണം നാട്ടുകാര്‍ പ്രയാസത്തിലായത്.
പഞ്ചായത്തിലെ 4, 5, 6, 7, 8, 14, 19, 20, 18 തുടങ്ങിയ 9 വാര്‍ഡുകളില്‍പ്പെട്ട ചെരിയ പരപ്പൂര്‍, കുഞ്ചുകടവ്, ആനപ്പടി, തൃപ്രങ്ങോട്, ഒട്ടുംപുറം, നാളിശ്ശേരി, കൈനിക്കര, മേടമ്മല്‍ എസ്‌സി കോളനി നിവാസികള്‍ക്കാണ് വെള്ളം കിട്ടാതിരിക്കുന്നത്. ചെറിയ പരപ്പൂര്‍ മിനി വാട്ടര്‍ സ്‌കീം പദ്ധതിയുടെ സാമഗ്രികള്‍ ഒമ്പത് മാസത്തോളമായി പ്രവര്‍ത്തിക്കാതെ തുരുമ്പെടുത്ത് നശിപ്പിക്കുകയാണ്.
ഭാരതപ്പുഴയുടെ ഓരത്ത് ഈ പദ്ധതിയുടെ കിണര്‍ നിര്‍മിച്ചിരിക്കുന്നത്. ഏത് വേനലിലും രണ്ടോ മൂന്നോ മോട്ടോറുകള്‍ 24 മണിക്കൂര്‍ പമ്പിങ് നടത്തിയാലും സുലഭമായി വെള്ളം ലഭ്യമാകുന്ന പദ്ധതിയാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഈ വേനലിലും പ്രവര്‍ത്തിക്കാതെ കിടക്കുന്നത്. അടിയന്തിര പ്രാധാന്യത്തോടെ ഈ പദ്ധതി പ്രവര്‍ത്തിപ്പിച്ച്  മുഴവന്‍ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കണെന്നാണ് നാട്ടുകാരുടെ  ആവശ്യം.
Next Story

RELATED STORIES

Share it