65ാമത്തെ വയസ്സില്‍ കന്നിവോട്ട് ചെയ്ത് അബ്ദുല്‍ ഒഫൂര്‍

ആലുവ: 65ാമത്തെ വയസ്സില്‍ ആദ്യവോട്ട് ചെയ്തതിന്റെ സന്തോഷത്തിലാണ് ആലങ്ങാട് ഖലീഫ മന്‍സിലില്‍ മുഹമ്മദാലി മകന്‍ അബ്ദുല്‍ ഒഫൂര്‍. 35 വര്‍ഷത്തിലേറെയായി പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹം ഇത്തവണ അവധിക്ക് നാട്ടിലെത്തിയതോടെയാണ് വോട്ട് ചെയ്യാന്‍ അവസരമൊരുങ്ങിയത്. സൗദിയിലെ ദമാമില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ പേര് ഇതുവരെയും വോട്ടര്‍പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നില്ല. മൂന്നു മാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ അബ്ദുല്‍ ഒഫൂര്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കി. കോട്ടപ്പുറം സ്‌കൂളിലാണ് ഇദ്ദേഹം തന്റെ കന്നിവോട്ട് രേഖപ്പെടുത്തിയത്. മതേതരത്വവും ജനാധിപത്യവും നിലനിന്ന് കാണാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഈ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കാണ് തന്റെ കന്നിവോട്ട് നല്‍കിയതെന്ന് ഇദ്ദേഹം പറയുന്നു.
Next Story

RELATED STORIES

Share it