|    Aug 24 Thu, 2017 4:44 am
FLASH NEWS

64 ലിറ്റര്‍ പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു

Published : 22nd June 2017 | Posted By: fsq

 

കൊല്ലം: എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും, ചാത്തന്നൂര്‍ റേഞ്ച് പാര്‍ട്ടിയും,  ഇന്റലിജന്‍സ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ റെയ്ഡില്‍ 64 ലിറ്റര്‍ പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു. പൂതക്കുളം ഗ്രാമപ്പഞ്ചായത്തിലെ പാറവിള ജങ്ഷനില്‍ പുത്തന്‍ വീട്ടില്‍ ക്ഷേത്രത്തിന് സമീപം ലക്ഷ്മി വിലാസം വീട്ടില്‍ സൂക്ഷിച്ചിരുന്ന 64 ലിറ്റര്‍ പോണ്ടിച്ചേരി നിര്‍മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്.  500 മില്ലി വീതം കൊള്ളുന്ന 128 കുപ്പികളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. കൊല്ലം എക്‌സൈസ് സി ഐ വി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുത്തത്. പ്രതി സജു എക്‌സൈസ് പാര്‍ട്ടിയെ കണ്ട് ഓടി രക്ഷപ്പെട്ടു. ചാത്തന്നൂര്‍ റേഞ്ച് പരിധിയില്‍ നിന്നും കഴിഞ്ഞ മാസം ഇതേ രീതിയില്‍ ഗോവന്‍ നിര്‍മിത വിദേശ മദ്യം  പിടികൂടിയിരുന്നു. റെയ്ഡില്‍ എക്‌സൈസ് സി ഐ വി രാജേഷിനൊപ്പം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജെ പി ആന്‍ഡ്രൂസ്, വിജയന്‍, ശശികുമാര്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബാലചന്ദ്രകുമാര്‍, എസ് ആര്‍ രവി,  പ്രിവന്റീവ് ഓഫിസര്‍ കെ ഷജീബ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുരേഷ് ബാബു, ബിജുമോന്‍, സതീഷ് ചന്ദ്രന്‍,  രഞ്ജിത്, കിഷോര്‍, ജോണ്‍, സിജില്‍, ബിജോയ്, ഡ്രൈവര്‍ ദിലീപ്, എന്നിവര്‍ പങ്കെടുത്തു.—

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക