|    Oct 23 Tue, 2018 8:12 pm
FLASH NEWS

64ാം വയസ്സില്‍ ഫാത്തിമയ്ക്ക് ഡ്രൈവിങ് ലൈസന്‍സ്‌

Published : 8th January 2018 | Posted By: kasim kzm

പൊന്നാനി: സ്ത്രീകള്‍  കാറോടിക്കാനുള്ള ലൈസന്‍സ് നേടിയെടുക്കുക എന്നത് പുതുമയുള്ള കാര്യമേയല്ല.പക്ഷെ ഫാത്തിമ ലൈസന്‍സ് നേടിയതില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുണ്ട് .അറുപത്തിനാലാം വയസ്സിലാണ് ഫാത്തിമ നാലുചക്രവാഹനമോടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയത്. എരമംഗലം മായിന്‍ മൂസല്യാരകത്ത് അബ്ദുട്ടിയുടെ ഭാര്യയായ ഫാത്തിമ  പ്രായം വകവയ്ക്കാതെ മോട്ടര്‍ വാഹനവകുപ്പിന്റെ ഫോര്‍ വീലര്‍ ലൈസന്‍സാണ്  കരസ്ഥമാക്കിയത്. മൂന്ന് വര്‍ഷം മുന്‍പ് ഇരുചക്ര വാഹന ലൈസന്‍സും നേടിയിരുന്നു. പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ ഭാര്‍ത്താവിന്റെയും മക്കളുടെയും സഹായത്തോടെയാണ് കറോടിക്കാന്‍ പഠിച്ചത്.  പെരുമ്പടപ്പ് പട്ടേരിക്കുന്നിലെ മൈതാനത്തായിരുന്നു പരിശീലനം. കാലത്തിനനുസരിച്ച് സ്വയം മാറണമെന്നും  പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയ്ക്കുകയാണ് നാല് ആണ്‍കുട്ടികളുള്ള  ഫാത്തിമ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss