palakkad local

64ന്റെ നിറവിലും ആസ്വാദക മനസ്സ് കീഴടക്കി വത്സലാശിവകുമാറിന്റെ വീണകച്ചേരി

ഗുരുവായൂര്‍: 64ന്റെ നിറവിലും ഗുരുവായൂര്‍ സ്വദേശിനി വത്സലാശിവകുമാര്‍ അവതരിപ്പിച്ച വീണകച്ചേരി ആസ്വാദകസദസ്സിന് പ്രത്യേക അനുഭൂതിയായി. ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോല്‍സവത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന സാംസ്‌ക്കാരിക ചടങ്ങില്‍ വീണകച്ചേരി അവതരിപ്പിച്ചാണ് വത്സലാ ശിവകുമാര്‍ ആസ്വാദക മനസ്സിനെ കീഴടക്കിയത്.
ഹംസധ്വനി രാഗത്തില്‍ മുത്തുസ്വാമി ധീക്ഷിതരുടെ കൃതിയില്‍ ''വാതാപി ഗണപതി'' എന്നുതുടങ്ങുന്ന ഗാനത്തോടേയായിരുന്നു തുടക്കം.
ഒരുമണിക്കൂര്‍ നീണ്ടുനിന്ന വീണകച്ചേരിയില്‍ ആപോകി രാഗം, രൂപകതാളത്തില്‍'സപാപതിക്ക് വേറൊരു ദൈവം സമാനമാകുമോ,'മോഹനരാഗത്തില്‍ ''മാണിക്യവീണ,'' സ്വാതിതിരുനാള്‍ കൃതിയില്‍ ആരഭിരാഗത്തില്‍ ''പാഹിപര്‍വ്വത നന്ദിനി'' തുടങ്ങി പത്ത് കീര്‍ത്തനങ്ങളാണ് ചൊവ്വല്ലൂര്‍ ശിവസന്നിധിയില്‍ വത്സലാ ശിവകുമാര്‍ അവതരിപ്പിച്ചത്. കോഴിക്കോട് സാമൂതിരി കോളേജിലെ സയന്‍സ് അദ്ധ്യാപിക കൂടിയായ തിരുവനന്തപുരം ഭഗവതി ജനാര്‍ദ്ദനയ്യരുടെ ശിഷ്യായ വത്സലാശിവകുമാറിന്റെ വീണകച്ചേരിക്ക് ആറ്റുകാല്‍ കണ്ണന്‍ മൃദംഗത്തിലും, തിരുവന്തപുരം കൃഷ്ണയ്യര്‍ ഘടത്തിലും പക്കമേളമൊരുക്കി. വീണകച്ചേരിക്ക് ശേഷം, വസുധ വാസുദേവന്റെ ഭക്തിഗാനമേള സുധയും, തുടര്‍ന്ന് പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികളും നടന്നു.
Next Story

RELATED STORIES

Share it