|    Nov 22 Wed, 2017 6:34 pm
FLASH NEWS

6,37,352 കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്തു

Published : 11th August 2017 | Posted By: fsq

 

മയ്യില്‍: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മയ്യില്‍ ഐഎംഎന്‍എസ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോ. കെ. നാരായണ നായിക് ദിനാചരണ സന്ദേശം നല്‍കി. യു ബിന്‍സി രവീന്ദ്രന്‍, കെ പി ജയബാലന്‍, ജോളി കാട്ടുവിള, സി കെ പുരുഷോത്തമന്‍, കെ നാണു, സി പി നാസര്‍, കെ രാധിക, കെ ഉഷ, എം എം മോഹന്‍ദാസ്, കെ വി ലീല, പി കെ കാര്‍ത്ത്യായനി, കെ ലേഖ, എം കെ അനൂപ്കുമാര്‍, ടി കെ ഹരീന്ദ്രന്‍, ഡോ. പി എം ജ്യോതി, പി സുനില്‍ദത്തന്‍, കെ എന്‍ അജയ്, ജോസ് ജോണ്‍ സംസാരിച്ചു. ജില്ലയിലെ 1 മുതല്‍ 19 വയസ് വരെയുള്ള 6,37,352 കുട്ടികള്‍ക്കാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്തത്. ഇന്നലെ ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് 17 ന് ഗുളിക നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക